പ്രതീകാത്മക ചിത്രം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫിലെ അഞ്ച് അംഗങ്ങൾ വാക്കൗട്ട് നടത്തി. പഞ്ചായത്തിലെ 12,14 വാർഡുകൾ ഉൾപ്പെടുന്ന വട്ടച്ചിറ-വയലട റോഡ് ജില്ലാ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തണമെന്ന് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ട വിഷയത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.
രണ്ടാം വാർഡ് മെംബർ എൻ.ജെ. ആന്‍സമ്മ, നാലാം വാർഡ് മെംബർ വി.കെ. ഹസീന, അഞ്ചാം വാർഡ് മെംബർ പ്രബീഷ് തളിയോത്ത്, പന്ത്രണ്ടാം വാർഡ് മെംബർ ജലീൽ കുന്നുംപുറത്ത്, പതിമൂന്നാം വാർഡ് മെംബർ എൻ.കെ. കുഞ്ഞമ്മദ് എന്നിവരാണ് വാക്കൗട്ട് നടത്തിയത്. ഇന്നലെ നടന്ന യോഗത്തിൽ 29 അജണ്ടകൾ അംഗീകരിച്ചു.
Tags : Local News Nattuvishesham LDF walkout