x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിയറ്ററിനു പിന്നിൽ വെ​ള്ള​ക്കെ​ട്ട്: ആ​ശ​ങ്കയോടെ പ്രദേശവാസികൾ


Published: June 4, 2026 07:14 AM IST | Updated: June 4, 2026 07:14 AM IST

ഷൊ​ർ​ണൂ​ർ: മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ഷൊ​ർ​ണൂ​ർ ആ​ശീ​ർ​വാ​ദ് സി​നി​മ തീ​യ​റ്റ​റി​നു പു​റ​കി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

മാ​മ്പ​ള്ളി​പാ​ടം പ്ര​ദേ​ശ​ത്ത് നി​ന്നും വെ​ള്ളം പി​ഡ​ബ്ല്യു​ഡി റോ​ഡി​ന​ടി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി റെ​യി​ൽ​വേ​യു​ടെ അ​ഴു​ക്കു​ചാ​ൽ വ​ഴി​യാ​ണ് ഒ​ഴു​കി​പ്പോ​കേ​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം വീ​ടു​ക​ളു​ണ്ട്. ഈ ​വീ​ട്ടു​കാ​രെ​ല്ലാം ക​ന​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. മാ​മ്പ​ള്ളി​പാ​ട​ത്ത് നി​ന്നും ഒ​ഴു​കി വ​രു​ന്ന വെ​ള്ളം പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ന​ടി​യി​ലൂ​ടെ​യു​ള്ള ചാ​ൽ അ​ട​ഞ്ഞ​തി​നാ​ൽ ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം എ​ന്ന പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ്ര​വൃ​ത്തി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് കാ​ര​ണം.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത് ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. പി​ഡ​ബ്ല്യു​ഡി ചാ​ലി​ലേ​ക്ക് വ​രു​ന്ന വെ​ള്ളം ന​ഗ​ര​സ​ഭ​യി​ൽ നി​കു​തി അ​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു നി​ന്നാ​ണ്.

Tags : nattu vishesham Flooding behind theater:

Recent News

Corehub Up