x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്കം: വീ​ടു​ക​ൾ​ക്ക് ക​ന​ത്ത​ നാ​ശം


Published: August 9, 2026 05:29 AM IST | Updated: August 9, 2026 05:29 AM IST

വ​ട​യാ​ർ:​ മ​ഴ​യെ​ത്തുട​ർ​ന്ന് വെ​ള്ളം കെ​ട്ടി​നി​ന്നും മ​ണ്ണ് ദു​ർ​ബ​ല​മാ​യും വീ​ടു​ക​ൾ താ​ഴേ​ക്ക് ഇ​രി​ക്കു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു.​വെ​ള്ള​ക്കെട്ടി​ൽ ദി​വ​സ​ങ്ങ​ളോ​ളം നി​ൽ​ക്കു​ന്ന വീ​ടു​ക​ളു​ടെ അ​ടി​ത്ത​റ​യ്ക്കും ഭി​ത്തി​ക്കും വി​ള്ള​ൽ വീ​ഴകയാണ്.

ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മാം​കു​ന്നി​ൽ ബൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണി​രു​ന്നു.വീ​ടിന്‍റെ ബാ​ക്കി ഭാ​ഗ​വും ഇ​ടി​യു​മെ​ന്ന സ്ഥി​തി​യി​ലാ​യ​തോ​ടെ കു​ടും​ബ​ത്തെ അ​ധി​കൃ​ത​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

കോ​ല​ത്താ​ർ ഭാ​ഗ​ത്ത് മാ​നു പു​ഞ്ച​യി​ൽ വി​ജ​യന്‍റെയും സ​മീ​പ​ത്തു ത​നി​ച്ച് താ​മ​സി​ക്കു​ന്ന അ​സു​ഖബാ​ധി​ത​നാ​യ മാ​ളേ​ക്ക​ൽ വി​ജേ​ഷി​ന്‍റെ വീ​ടു​ക​ൾ താ​ഴേ​ക്ക് ഇ​രു​ന്ന നി​ല​യി​ലാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​രും രോ​ഗി​ക​ളു​മാ​യ ഇ​വ​ർ​ക്ക് സ്വ​ന്തം നി​ല​യ്ക്ക് വീ​ട് പു​ന​ർനി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ല.

ഉ​ദ​യ​നാ​പു​രം:​ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കും മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​മു​ട്ടു​ങ്ക​ൽ മ​ണ​പ്പു​റം ജ​യ​പ്പ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ളഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​
വെ​ള്ള​ത്തി​ല​മ​ർ​ന്ന നി​ര​വ​ധി വീ​ടു​ക​ൾ ഒ​രു ഭാ​ഗ​ത്തേ​ക്ക് ഇ​രി​ക്കു​ക​യും പ​ല വീ​ടു​ക​ൾ​ക്കും പൊ​ട്ട​ലു​ക​ൾ വീ​ഴു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു പ​റ​ഞ്ഞു.

Tags : nattu vishesham Severe damage houses

Recent News

Corehub Up