x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​റാ​ണം​മൂ​ഴി​യി​ല്‍ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്


Published: June 27, 2026 03:56 AM IST | Updated: June 27, 2026 03:56 AM IST

നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞം പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ സ്‌​ക്വാ​ഡ് ജൂ​ലൈ 13 വ​രെ ക്ഷീ​ര​ ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ​ശു​ക്ക​ള്‍​ക്കും എ​രു​മ​ക​ള്‍​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കും.

പ​രി​പാ​ടി​യി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ്, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​ സൂ​ര​ജ് വി. ​ഷാ​ജി, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ആ​തി​ര, പ്ര​ണ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും കു​ള​മ്പു​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള യ​ജ്ഞ​ത്തി​ല്‍ എ​ല്ലാ ക്ഷീ​ര​ക​ര്‍​ഷ​ക​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up