x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​നാ​ലെ ക​ലാ​കാ​രി​യാ​യ വി​ദേ​ശ വ​നി​ത​യോട് ലൈം​ഗി​കാ​തി​ക്ര​മം; മും​ബൈ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്


Published: February 10, 2026 07:18 AM IST | Updated: February 10, 2026 07:18 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി : ഫോ​ര്‍​ട്ട്കൊ​ച്ചി​യി​ല്‍ ബി​നാ​ലെ ക​ലാ​കാ​രി​യാ​യ  വി​ദേ​ശ വ​നി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച മും​ബൈ സ്വ​ദേ​ശി​ക്കെ​തി​രെ ഫോ​ര്‍​ട്ട്കൊ​ച്ചി പോ​ലി​സ് കേ​സെ​ടു​ത്തു. താ​യ്‌​വാ​ന്‍ സ്വ​ദേ​ശി​നി​യാ​യ 40കാ​രി​യെ​യാ​ണ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

സം​ഗീ​ത​ജ്ഞ​യാ​യ യു​വ​തി ഫോ​ര്‍​ട്ട്കൊ​ച്ചി പെ​പ്പ​ര്‍ ഹൗ​സി​ല്‍ ക​ഴി​ഞ്ഞ മാ​സം  ബി​നാ​ലെ പ​രി​പാ​ടി​ക്കെ​ത്തി​യ വേ​ള​യി​ലാ​ണ്  മും​ബൈ സ്വ​ദേ​ശി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്.​ബി​നാ​ലെ​യു​ടെ വി​വി​ധ വേ​ദി​ക​ളി​ല്‍ ഇ​വ​ര്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം മും​ബൈ സ്വ​ദേ​ശി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ യു​വ​തി​യെ വി​ളി​ക്കു​ക​യും ഉ​ല്ലാ​സ ബോ​ട്ട് യാ​ത്ര​യ്ക്ക് കൊ​ണ്ടു പോ​വു​ക​യും  ചെ​യ്തു.

ഈ ​സ​മ​യം യു​വ​തി​യോ​ട് അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി ​ക​ഴി​ഞ്ഞ 28 ന് ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഇ ​മെ​യി​ല്‍ വ​ഴി അ​യ​ച്ച പ​രാ​തി​യി​ലാ​ണ് പ്ര​തി​ക്കെ​തി​രെ   ഫോ​ര്‍​ട്ട്കൊ​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.​ബോ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. മും​ബൈ സ്വ​ദേ​ശി ബി​നാ​ലെ ക​ലാ​കാ​ര​നാ​ണോ കാ​ണാ​നെ​ത്തി​യ​താ​ണോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​വി​ദേ​ശ യു​വ​തി നാ​ട്ടി​ലാ​യ​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലി​സ് നീ​ക്കം.

Tags : nattu vishesham Foreign artist sexually assaulted

Recent News

Corehub Up