x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ വി​ദ്യാ​ഭ്യാ​സ അ​വ​സ​രം: മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു


Published: February 7, 2026 02:22 AM IST | Updated: February 7, 2026 02:22 AM IST

കു​ണ്ടം​കു​ഴി സാ​വി​ത്രി ഭാ​യ് ഫു​ലെ മെ​മ്മോ​റി​യ​ൽ ആ​ശ്ര​മം സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ണ്ടം​കു​ഴി: ഉ​ന്ന​തി​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ഉ​ന​ന​തി​ക​ളി​ല്‍ നി​ന്ന് 81 വി​ദ്യാ​ര്‍​ഥി​ക​ളെ 25 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കി വി​ദേ​ശ​ത്തേ​ക്ക​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സാ​വി​ത്രി​ഭാ​യ് ഫു​ലെ മെ​മ്മോ​റി​യ​ല്‍ ആ​ശ്ര​മം സ്‌​കൂ​ളി​നു​വേ​ണ്ടി ബേ​ഡ​കം വ​ലി​യ​പാ​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​കൃ​ഷ്ണ​ന്‍ ഒ​ക്ലാ​വ്, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ഉ​ഷ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​വി. രാ​ഘ​വ​ന്‍, അ​സി​സ്റ്റ​ന്‍റ് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​പ്ര​സ​ന്ന, സം​സ്ഥാ​ന പ​ട്ടി​ക​വ​ര്‍​ഗ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഗോ​പി കു​തി​ര​ക്ക​ല്ല്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​യ്യ​ങ്ങാ​നം, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ധ​ന്യ, സി. ​രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : O.R. Kelu nattuvishesham local news

Recent News

Corehub Up