x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനിയും വിലയിടാതെ വനംവകുപ്പ് : വ​ഴി​യ​രി​കി​ൽ ന​ശി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ടി​ക​ൾ


Published: June 4, 2026 06:31 AM IST | Updated: June 4, 2026 06:31 AM IST

റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന മ​ര​ത്ത​ടി

പു​ന​ലൂ​ർ : ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ത​ടി​ക​ൾ റോ​ഡ​രി​കി​ൽ കി​ട​ന്നു ന​ശി​ക്കു​ന്ന​ു. മ​ല​യോ​ര ഹൈ​വേ​യി​ൽ പു​ന​ലൂ​ർ ചു​ടു​ക​ട്ട​യ്ക്കും അ​ടു​ക്ക​ള​മൂ​ല​യ്ക്കും മ​ധ്യേ 2023 ജൂ​ലൈയി​ൽ ക​ട​പു​ഴ​കി​യ കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​ര​ത്തി​ന്‍റെ ത​ടി​യാ​ണ് ഇ​നി​യും ലേ​ലം​ചെ​യ്യാ​തെ ന​ശി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലു​ള്ള ഈ ​ത​ടി ചി​ത​ല​രി​ച്ചും മ​ഴ​യും വെ​യി​ലു​മേ​റ്റും ന​ശി​ക്കു​ക​യാ​ണ്. വി​ല​യി​ട്ടു​വ​രു​മ്പോ​ഴേ​ക്കും ത​ടി ശേ​ഷി​ക്കു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. വ​നം​വ​കു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ല​യി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് ഈ ​സ്ഥി​തി​യി​ലേ​ക്കു ന​യി​ച്ച​ത്.

ഹൈ​വേ​ക്ക്‌ കു​റു​കെ വീ​ണ​പ്പോ​ൾ​ത്ത​ന്നെ മ​രം ലേ​ലം​ചെ​യ്യാ​ൻ വി​ല​യി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കൃ​ത​ർ വ​നം​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​രം കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ടു​നീ​ക്കി ന​ൽ​ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൻ​പ്ര​കാ​രം ത​ടി സ്ഥാ​നം​മാ​റ്റി​യി​ട്ട് കാ​ടു​നീ​ക്കി ന​ൽ​കി​യെ​ങ്കി​ലും വി​ല​യി​ടാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ത​ടി​ക്കു വി​ല​യി​ടാ​ൻ മ​രാ​മ​ത്തു​വ​കു​പ്പ് ന​ട​പ​ടി​യാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, ഇ​തേ​വ​രെ ലേ​ലം​ചെ​യ്യാ​നാ​യി​ട്ടി​ല്ല.

ആ​ഞ്ഞി​ലി​മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് റോ​ഡി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് (കെ​ആ​ർ​എ​ഫ്ബി) ഇ​തി​നു സ​മീ​പ​ത്തെ കൂ​റ്റ​ൻ മാ​വു​ൾ​പ്പെ​ടെ പ​ല മ​ര​ങ്ങ​ളും മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു. ഇ​വ​യു​ടെ ത​ടി​യും വ​ഴി​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​ത​ടി​യും ഏ​താ​ണ്ടു ന​ശി​ച്ച നി​ല​യി​ലാ​ണ്.

റോ​ഡ് പി​ന്നീ​ട് മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നി​ര​ത്തു​വി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​ത​ടി​ക​ൾ​ക്ക് അ​സാ​ധാ​ര​ണ വ​ലി​പ്പ​മാ​യ​തി​നാ​ൽ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ൻ മ​രാ​മ​ത്തു​വ​കു​പ്പി​നു സം​വി​ധാ​ന​മി​ല്ല. അ​തി​നാ​ൽ,റോ​ഡ​രി​കി​ൽ​ത്ത​ന്നെ മ​ഴ​യും വെ​യി​ലു​മേ​റ്റു ന​ശി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​നു ന​ഷ്ട​മാ​വു​ന്ന​ത്. മു​ൻ​പും ഇ​വി​ടെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ത​ടി​ക​ൾ ദ്ര​വി​ച്ചു ന​ശി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up