x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ൽ ക​യ​റി കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി


Published: April 29, 2026 07:20 AM IST | Updated: April 29, 2026 07:20 AM IST

കൂ​രാ​ച്ചു​ണ്ട്: മ​ര​ത്തി​ൽ ക​യ​റി കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ-​ക​രി​യാ​ത്തും​പാ​റ റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് പാ​മ്പ് മ​ര​ത്തി​ൽ ക​യ​റി.​നാ​ട്ടു​കാ​ർ ക​ക്ക​യം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ക​ക്ക​യ​ത്തെ ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ച്ച് താ​ഴെ​യി​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു. വാ​ച്ച​ർ സ​തീ​ശ​ൻ, ഡ്രൈ​വ​ർ ദി​നൂ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ​തി​ന​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഇ​തി​നെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.

Tags : nattu vishesham Forest department officials catch king cobra

Recent News

Corehub Up