x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പാ​റ​യി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് വ​നം​വ​കു​പ്പ്


Published: January 20, 2026 11:31 PM IST | Updated: January 20, 2026 11:31 PM IST

കോ​ട​മ​ഞ്ഞ് മൂ​ടി​യ താ​ഴ്‌​വാ​ര​ത്തി​ന്‍റെ കോ​ട്ട​പ്പാ​റ​യി​ല്‍​നി​ന്നു​ള്ള മ​നോ​ഹ​ര ദൃ​ശ്യം (ഇൻസെറ്റിൽ കോ​ട്ട​പ്പാ​റ​യി​ലേ​ക്കു പ്ര​വേ​ശ​നം നി​രോ​ധി​ച്ച് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ബോ​ര്‍​ഡ്).

വ​ണ്ണ​പ്പു​റം: നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന വ​ണ്ണ​പ്പു​റം കോ​ട്ട​പ്പാ​റ​യി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് വ​നം​വ​കു​പ്പ്. പ്ര​വേ​ശ​നം നി​രോ​ധി​ച്ചു​ള്ള ബോ​ര്‍​ഡ് വ​നം​വ​കു​പ്പ് മൂ​ന്നു ദി​വ​സം മു​മ്പ് സ്ഥാ​പി​ച്ചു. ‌ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ വ​നം​വ​കു​പ്പ് പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കേ​ന്ദ്ര​മാ​ണ് ഇ​ത്. നേ​ര​ത്തേ മീ​നു​ളി​യാ​ന്‍ പാ​റ​യി​ലും കാ​റ്റാ​ടി​ക്ക​ട​വി​ലും പ്ര​വേ​ശ​നം നി​രോ​ധി​ച്ച് വ​നം​വ​കു​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​സാ​ധ്യ​ത​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

കോ​ട​മ​ഞ്ഞു മൂ​ടി​ക്കി​ട​ക്കു​ന്ന കോ​ട്ട​പ്പാ​റ താ​ഴ്‌​വ​ര​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഇ​വി​ടെ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 1,100 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യുന്ന ഇ​വി​ടെ നി​ന്നാ​ല്‍ സൂ​ര്യോ​ദ​യ​ത്തി​ന്‍റെ​യും അ​സ്ത​മ​യ​ത്തി​ന്‍റെ​യും കാ​ഴ്ച മ​തി​യാ​വോ​ളം ആ​സ്വ​ദി​ക്കാം. ആ​കാ​ശം താ​ഴേ​ക്കി​റ​ങ്ങി വ​ന്ന​തു​പോ​ലെ മൂ​ട​ല്‍​മ​ഞ്ഞ്, ത​ണു​ത്ത കാ​ലാ​വ​സ്ഥ, വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റ് എ​ല്ലാം ചേ​ര്‍​ന്ന് സു​ന്ദ​ര​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​വി​ടം സ​മ്മാ​നി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​വി​ടെ ആ​ളു​ക​ള്‍ എ​ത്തി​യി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ഭം​ഗി പ്ര​ച​രി​ച്ച​തോ​ടെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ളും ല​ക്ഷ്യ​മി​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി വി​ല​ങ്ങു​ത​ടി​യാ​യ​ത്.

നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്ന വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മീ​നു​ളി​യാ​ന്‍​പാ​റ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് നാ​ലു​വ​ര്‍​ഷം പി​ന്നി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്നു വ​ര്‍​ഷം മു​മ്പാ​ണ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാ​റ്റാ​ടി​ക്ക​ട​വി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ഇ​തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ള്‍ കോ​ട്ട​പ്പാ​റ​യി​ലും പ്ര​വേ​ശ​ന നി​രോ​ധ​നം കൊ​ണ്ടു​വ​ന്ന​ത്.

വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. പ​തി​വാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും പ​ഞ്ചാ​യ​ത്ത് ത​യാ​റാണ്.

എ​ന്നാ​ല്‍ വ​ന​നി​യ​മ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് വ​നം​വ​കു​പ്പ് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ് വി​ന​യാ​കു​ന്ന​ത്. കോ​ട്ട​പ്പാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത്. എ​ന്നാ​ല്‍ കോ​ട്ട​പ്പാ​റ​യി​ലും പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ടൂ​റി​സം​സാ​ധ്യ​ത​ക​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ്. അ​തി​നാ​ല്‍ വ​നം​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യം.

കാ​ട്ടു​തീ
മു​ന്ന​റി​യി​പ്പെ​ന്ന്
വ​നം​വ​കു​പ്പ്

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കോ​ട്ട​പ്പാ​റ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ പു​ക​വ​ലി​ച്ചോ മ​റ്റു വി​ധ​ത്തി​ലോ പു​ല്‍​മേ​ട് ഉ​ള്‍​പ്പെ​ടെ തീ ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നും ഇ​തി​നെ​തി​രേ​യു​ള്ള മു​ന്ന​റി​യി​പ്പാ​ണ് സ്ഥാ​പി​ച്ച​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​നു​മ​തി കൂ​ടാ​തെ വ​ന​ഭൂ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ന​നി​യ​മ പ്ര​കാ​രം തെ​റ്റാ​ണെ​ന്നും ഈ ​മേ​ഖ​ല​യി​ല്‍ തീ ​പ​ട​രാ​ന്‍ സാ​ധ്യ​യേ​റെ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags : Kottapara nattuvishesham local news

Recent News

Corehub Up