മൂവാറ്റുപുഴ: വൈദ്യുത കമ്പിയില് കാടുപടലം കയറിക്കിടക്കുന്നത് അപകട ഭീഷണിയാകുന്നു. കിഴക്കേക്കര നിര്മലഗിരി റോഡിലാണ് അപകട ഭീഷണിയുയര്ത്തി വൈദ്യുത പോസ്റ്റ് നിലകൊള്ളുന്നത്. നിര്മല കോളജിലേക്കുള്ള വിദ്യാര്ഥികളടക്കം ദിവസവും നൂറുകണക്കിനാളുകള് യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്.
കാടുകയറി വൈദ്യുതി കമ്പിയില് ചുറ്റിപ്പടര്ന്ന അവസ്ഥയാണ്. വൈദ്യുതി പ്രവഹിക്കുമോയെന്ന ഭയത്തോടെയാണ് ഇതുവഴി ആളുകള് സഞ്ചരിക്കുന്നത്. മാസങ്ങളായി ഇത്തരത്തിൽ കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര് നടപടി സ്വീകരിക്കാത്തതില് പ്രതിഷേധം ശക്തമാണ്.