x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്‍ ബി​ഷ​പ് സ്റ്റാ​ന്‍​ലി റോ​മ​ന് ഇ​ന്ന് 85-ാം പി​റ​ന്നാ​ള്‍


Published: June 4, 2026 06:21 AM IST | Updated: June 4, 2026 06:21 AM IST

കൊ​ല്ലം: കൊ​ല്ലം മു​ന്‍ ബി​ഷ​പ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന് ഇ​ന്ന് 85-ാം പി​റ​ന്നാ​ള്‍. പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 6.30-ന് ​ഇ​ര​വി​പു​രം താ​ന്നി പ​ള്ളി​യി​ല്‍ മു​ന്‍ ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും.

തു​ട​ര്‍​ന്ന് ഉ​ച്ച​വ​രെ പ്രാ​ര്‍​ഥ​ന​യു​മാ​യി ക​ഴി​യും.ആ​ത്മീ​യ ശു​ശ്രൂ​ഷ​യോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും അ​തു​ല്യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ബി​ഷ​പ് സ്റ്റാ​ന്‍​ലി റോ​മ​ന്‍. കൊ​ല്ലം ഫാ​ത്തി​മ മാ​ത നാ​ഷ​ണ​ല്‍ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് ഭാ​ഷാ അ​ധ്യാ​പ​ക​നാ​യും വ​കു​പ്പ് മേ​ധാ​വി​യാ​യും പി​ന്നീ​ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചു. ഇം​ഗ്ലീ​ഷ്, ല​ത്തീ​ന്‍ ഭാ​ഷ​ക​ളി​ലെ ആ​ഗാ​ധ പാ​ണ്ഡി​ത്യം അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട വ്യ​ക്തി​ത്വ​മാ​ക്കി.

അ​റി​വും അ​ച്ച​ട​ക്ക​വും ക​രു​ണ​യും സ​മ​ന്വ​യി​ച്ച അ​ധ്യാ​പ​ന​ശൈ​ലി അ​നേ​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ല്‍ വെ​ളി​ച്ച​മാ​യി മാ​റി. 60 വ​ര്‍​ഷ​ത്തെ പൗ​രോ​ഹി​ത്യ ജീ​വി​ത​വും 25 വ​ര്‍​ഷം ബി​ഷ​പ്പാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up