കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടഷനും ചേർന്ന് വലിയപാറയിൽ നിർമിക്കുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി . കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡന്റ് റെബി ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു.
ക്ലബ് സെക്രട്ടറി കെ.എം. കോരച്ചൻ, ട്രഷറര്‍ ജോർജ് തോമസ്, കെ.സി. മാത്യൂസ്, ഡിജിൽ സെബാസ്റ്റ്യൻ, പീറ്റർ പൈലി, ബോബി പോൾ, ബിജോ ആന്റണി, മാമൻ സ്കറിയ, ബെറ്റി കോരച്ചൻ, പോളി കരിങ്ങാട്ടിൽ , ബേബിച്ചൻ നിധിരിക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Foundation stone