കാക്കനാട് : സീപോർട്ട്- എയർപോർട്ട് സിഗ്നൽ ജംഗ്ഷനു സമീപവും തൃക്കാക്കര നഗരസഭയ്ക്കു മുന്നിലുമായി ഇന്നലെ നടന്ന രണ്ട് വാഹനാപകടങ്ങളിലായി കാൽനടയാത്രക്കാരിയടക്കം നാലു പേർക്ക് പരിക്കേറ്റു.
സീപോർട്ട് റോഡിൽ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. കുന്നുംപുറത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇരുചക്രവാഹന യാത്രക്കാരനെയും കാൽനടയാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാക്കനാട് സ്വദേശികളായ ജോ പി. ജോയി, മേരി ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോ പി. ജോയിയുടെ തോളെല്ലിനും മേരി ബാബുവിന്റെ കാലിനുമാണ് പരിക്ക്. തൃക്കാക്കര നഗരസഭയ്ക്കു സമീപം രാവിലെ ആറിന് ടെലിഫോൺ പോസ്റ്റ് തകർത്ത കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് നിസാര പരിക്കേറ്റു.
Tags : nattu vishesham Four injured accident