x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​ ഓടിച്ച സ്‌​കൂ​ട്ട​റി​ല്‍നിന്ന് ലോറിക്കടിയിലേക്ക് വീണ് പതിനാലുകാ​ര​ൻ മരിച്ചു


Published: June 7, 2026 01:57 AM IST | Updated: June 7, 2026 01:57 AM IST

കൊ​ല്ലം: അ​മ്മ​യ്ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന 14 കാ​ര​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം. അ​യ​ത്തി​ല്‍ ക​ല്ലും​താ​ഴം ദാ​റി​സ​ലാം വീ​ട്ടി​ല്‍ ഷാ​ന​വാ​സി​ന്‍റെ മ​ക​ന്‍ സ​ല്‍​മാ​ന്‍ ഫാ​രി​സ് ആ​ണ് മ​രി​ച്ച​ത്. ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കൊ​ല്ലം പാ​ല്‍​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം.

അ​മ്മ ഷം​ന ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ലോ​റി​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​മ്മ എ​തി​ര്‍ ഭാ​ഗ​ത്തേ​ക്കും തെ​റി​ച്ചു വീ​ണു.

ഷം​ന ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ​ല്‍​മാ​ന്‍ ഫാ​രി​സി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​മ​ര്‍, മു​ക്താ​ര്‍, ഹാ​ജ​റ. ദേ​ശീ​യ പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ​ല റോ​ഡു​ക​ളി​ലൂ​ടെ വ​ഴി തി​രി​ച്ചാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പോ​കാ​ന്‍ വീ​തി കു​റ​വു​ള്ള റോ​ഡി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Tags : Fourteen-year-old dies dies

Recent News

Corehub Up