പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ തീര്‍ഥാടനവും സെമിനാറും നാളെ രാവിലെ ഒന്‍പതു മുതല്‍ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തില്‍ നടത്തും. കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രോവിന്‍സ് കൗണ്‍സിലര്‍ ഫാ. സോമി ഏബ്രഹാം പനംകാട്ട് സെമിനാറില്‍ ക്ലാസ് നയിക്കും.
അല്മായസഭ പാലാ രൂപതാ പ്രസിഡന്റ് സോജന് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സ്പിരിച്വല്‍ അസിസ്റ്റന്റുമാരായ ഫാ. ജെസ്വിന് തോമസ് ചെറിയാന്, ഫാ. ഹെന്‍സണ്‍ തെള്ളിയാങ്കല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എഫ്ഒ പാലാ രൂപത മുന്‍ ഡയറക്ടര്‍ ഫാ. ആന്റണി വെച്ചൂരിന് യാത്രയയപ്പും നല്‍കും. തുടര്‍ന്ന് ധ്യാനകേന്ദ്രത്തില്‍നിന്നു വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന ദേവാലയത്തിലേക്ക് ജപമാല റാലി, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.
ടോമി കെ. മാത്യു, ടോമി സേവ്യര്‍, സി.ജെ. കുര്യന്, റ്റിസി രാജു, തോമസ് മാത്യു, ടോമി തോമസ്, കുര്യാച്ചന് ജോര്‍ജ്, അന്നക്കുട്ടി തോമസ്, വി.ടി. മത്തായി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Tags : Nattuvishesham DistrictNews DeepikaNews Order Alphonsa