മാവുങ്കാൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു.
യുണിറ്റ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യാതിഥിയായി. രവീന്ദ്രൻ മാവുങ്കാൽ, എം. ജുഗേഷ്, ടി.കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.