പിഎം രാഹത് പദ്ധതിയെക്കുറിച്ച് ചര്ച്ച ചെയ്യാന് എഡിഎം കെ. അജീഷിന്റെ അധ്യക്ഷതയില് വയനാട് കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗം.
കല്പ്പറ്റ: റോഡപകടങ്ങളില് പരിക്കേല്ക്കുന്നവര്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന് ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പിഎം രാഹത് പദ്ധതിയെക്കുറിച്ച് ചര്ച്ചചെയ്യാന് കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് ജില്ലാതല യോഗം ചേര്ന്നു. എഡിഎം കെ. അജീഷ് അധ്യക്ഷത വഹിച്ചു.
നാഷണല് ഇന്ഫര്മാറ്റിക്സ് സെന്റര് ജില്ലാ റോളൗട്ട് മാനേജര് അനുരാഗ് എസ്. നായര് പദ്ധതി വിശദീകരിച്ചു. ജില്ലാ ഇന്ഫര്മാറ്റിക്സ് ഓഫിസര് എം. ജസീം ഹാഫിസ്, ആരോഗ്യ, മോട്ടോര് വാഹന, ദേശീയ ആരോഗ്യ മിഷന്, സംസ്ഥാന ഹെല്ത്ത് ഏജന്സി ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു. പിഎം റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷന് ആന്ഡ് അഷ്വേഡ് ട്രീറ്റ്മെന്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാക്കുന്നതിന് നടപടി സ്വീകരിക്കാന് തീരുമാനിച്ചു.