അരീക്കോട് ഓൾഡ് ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തവർ.
അരീക്കോട്: അരീക്കോട് ഓൾഡ് ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി തിരുവോണ നാളിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
പ്രൈം അറീന ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.പി. മുഹമ്മദ്. ഉദ്ഘാടനം ചെയ്തു. എം. അബ്ദുനാസർ, സലാം നാലകത്ത്, ടി.പി. മുഹമ്മദ്, ഡോ. അനിൽകുമാർ, യൂസഫ് ചീമാടൻ എന്നിവർ പ്രസംഗിച്ചു.
അബ്ദുറഹിമാൻ ചീമാടൻ ഗ്രൂപ്പും കൊല്ലത്തടി അബ്ദുസമദ് നായകനായ കൊല്ലത്തൊടി ഗ്രൂപ്പും തമ്മിൽ നടന്ന മത്സരം 4-4 സമനിലയായി. മികച്ച കളിക്കാരനായി എൻ.വി. സലിമിനെയും ഗോൾ കീപ്പറായി എം.ടി. സഫീറിനെയും തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews football