x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രി​ശു​ഭൂ​മി​യി​ല്‍​നി​ന്ന് സ​മൃ​ദ്ധി​യി​ലേ​ക്ക്; സം​യോ​ജി​ത കൃ​ഷി​യി​ല്‍ മാ​തൃ​ക​യാ​യി സോ​മ​രാ​ജ​ന്‍


Published: July 20, 2026 01:28 AM IST | Updated: July 20, 2026 01:28 AM IST

നാ​ര​ങ്ങാ​നം: കൃ​ഷി​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ന്ന നാ​ര​ങ്ങാ​നം ക​ണ്ണാ​റ​യി​ല്‍ കെ.​ടി. സോ​മ​രാ​ജ​ന്‍ സം​യോ​ജി​ത കൃ​ഷി​രീ​തി​യി​ല്‍ മാ​തൃ​ക​യാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഇ​ദ്ദേ​ഹം കൃ​ഷി​യോ​ടു​ള്ള അ​ര്‍​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും​കൊ​ണ്ട് ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന പു​ര​യി​ട​ങ്ങ​ളെ സ​മൃ​ദ്ധ​മാ​യ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി​യ​തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. രാ​വി​ലെ​ത​ന്നെ കൃ​ഷി​യി​ട​ത്തി​ലി​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം ഇ​ന്നു​വ​രെ​യും ല​ഭി​ച്ചു​വ​രു​ന്നു​ണ്ട്. പ്ര​തി​സ​ന്ധി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും ത​ള​രാ​തെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഉ​ള്‍​ക്ക​രു​ത്ത് കൃ​ഷി ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം.

നി​ല​വി​ല്‍ ഏ​ക​ദേ​ശം നാ​ല് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി ന​ട​ത്തു​ന്ന​ത്. വ​ഴു​ത​ന, പ​യ​ര്‍, പാ​വ​ല്‍, കോ​വ​ല്‍, പ​ട​വ​ലം, പ​ച്ച​മു​ള​ക്, വെ​ള്ള​രി, മ​ത്ത​ന്‍, കു​മ്പ​ളം, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി വി​ള​ക​ള്‍​ക്കൊ​പ്പം ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍ എ​ന്നീ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ജാ​തി തു​ട​ങ്ങി​യ സു​ഗ​ന്ധ​വി​ള​ക​ളും തെ​ങ്ങ്, ക​മു​ക്, മാ​ങ്കോ​സ്റ്റീ​ന്‍, വാ​ഴ തു​ട​ങ്ങി​യ ദീ​ര്‍​ഘ​കാ​ല വി​ള​ക​ളും കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വ് നേ​ടു​ന്നു.

ഏ​ക​ദേ​ശം 70 സെ​ന്‍റ് വ​രു​ന്ന സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ല്‍ സം​യോ​ജി​ത കൃ​ഷി​രീ​തി​യാ​ണ് സോ​മ​രാ​ജ​ന്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട് സ്വാ​ഭാ​വി​ക മ​ത്സ്യ​ക്കു​ള​ങ്ങ​ള്‍, ഒ​രു പ​ടു​താ​ക്കു​ളം, മ​ത്സ്യ​കൃ​ഷി, താ​റാ​വ് വ​ള​ര്‍​ത്ത​ല്‍, പോ​ത്ത് വ​ള​ര്‍​ത്ത​ല്‍, തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ വി​ള​കൃ​ഷി​യു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് വി​ഭ​വ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി പ്ര​യോ​ജ​നം ഉ​റ​പ്പാ​ക്കു​ന്ന മാ​തൃ​ക​യാ​ണ് അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വ​ര്‍​ഷം മു​ഴു​വ​ന്‍ സ്ഥി​ര​വ​രു​മാ​ന​വും പ്ര​കൃ​തി സൗ​ഹൃ​ദ കാ​ര്‍​ഷി​ക സം​വി​ധാ​ന​വും കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ടെന്ന് സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ലും കൃ​ഷി​യി​ട​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ച്ച് ഉ​ത്പാ​ദ​നം നി​ല​നി​ര്‍​ത്തി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ധ്വാ​ന​ത്തി​ന്‍റെ​യും തെ​ളി​വാ​ണ്. സ​ഹ​ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​യി​ലെ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നും സോ​മ​രാ​ജ​ന്‍ മു​ന്നി​ലു​ണ്ട്. നാ​ര​ങ്ങാ​നം കൃ​ഷി​ഭ​വ​നി​ല്‍​നി​ന്നു​ള്ള പി​ന്തു​ണ​യും സോ​മ​രാ​ജ​നു​ണ്ട്.

നാ​ര​ങ്ങാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​എ​ഫ്പി​സി​കെ​യു​ടെ സ്വാ​ശ്ര​യ ക​ര്‍​ഷ​ക വി​പ​ണി​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി എ​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക​രി​ല്‍ ഒ​രാ​ളാ​യ സോ​മ​രാ​ജ​ന്‍, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യും വി​പ​ണ​ന​ത്തി​ലെ കൃ​ത്യ​ത​യും കൊ​ണ്ട് പ്ര​ത്യേ​കം ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു​ള്ള ആ​ത്മാ​ര്‍​ഥ​ത​യും വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി​രീ​തി​ക​ളി​ലെ മി​ക​വും​കൊ​ണ്ട് നാ​ര​ങ്ങാ​ന​ത്തെ യു​വ​ക​ര്‍​ഷ​ക​ര്‍​ക്കും സ​ഹ​ക​ര്‍​ഷ​ക​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റു​ക​യാ​ണ് സോ​മ​രാ​ജ​ന്‍.

Tags : Somarajan sets model in integrated

Recent News

Corehub Up