x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന: ബ​സു​ട​മ​ക​ളു​ടെ മാ​ര്‍​ച്ച് നാ​ളെ


Published: June 6, 2026 10:25 PM IST | Updated: June 6, 2026 10:25 PM IST

തൊ​ടു​പു​ഴ: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ 11ന് ​ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, വ​ര്‍​ക്ക്‌​ഷോ​പ്പ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 15 മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ല്‍​കു​ന്ന​തി​ല്‍ സം​ഘ​ട​ന എ​തി​ര​ല്ല. എ​ന്നാ​ല്‍, സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​യും.

സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ പ​കു​തി​യി​ല​ധി​കം സ്ത്രീ​ക​ളും കെ​എ​സ്ആ​ര്‍​ടി​സി​യി​ലേ​ക്ക് മാ​റു​ന്ന സ്ഥി​തി വ​രും. ഡീ​സ​ല്‍ അ​ടി​ക്കാ​നു​ള്ള ദി​വ​സ​വ​രു​മാ​നം പോ​ലും കി​ട്ടാ​താ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, സ്വ​കാ​ര്യ​ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും ഒ​രു പോ​ലെ സം​ര​ക്ഷി​ക്കാ​നു​ള്ള ഗ​താ​ഗ​ത​ന​യം രൂ​പ​വ​ത്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ധ​ര്‍​ണ​യി​ല്‍ ഉ​ന്ന​യി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. അ​ജി​ത്കു​മാ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​ലിം, ട്ര​ഷ​റ​ര്‍ പി.​എം. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Fuel price hike Bus owners' march begins

Recent News

Corehub Up