തൊടുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ ക്രമാതീതമായ വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ. അജിത്കുമാര്‍, കെ.എം. സലിം, പി.എം. ജോര്‍ജ് , വേണാട് രാജന്, ജോസ് ജോണ്‍, ജോയ് മാത്യു, വര്‍ക്ക്ഷോപ്പ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുക, സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും ഒരു പോലെ സംരക്ഷിക്കാനുള്ള ഗതാഗത നയം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.