x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ്


Published: May 20, 2026 08:11 AM IST | Updated: May 20, 2026 08:11 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​ത്ത​നെ കൂ​ട്ടി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം ലീ​ഗ് ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ത​ള്ളി​യാ​യി​രു​ന്നു ബ​ത്തേ​രി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല അ​ടി​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന​വി​ല കൂ​ടി​യ​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളു​ടെ വാ​ട​ക വ​ർ​ധി​ക്കു​ക​യും ഇ​ത് വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ വ​ലി​യ മാ​റ്റ​മി​ല്ലാ​തി​രു​ന്നി​ട്ടും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കൂ​ട്ടു​ന്ന​ത് കോ​ർ​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്.

ഇ​ന്ധ​ന​വി​ല ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ക​ട​ന​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. അ​സൈ​നാ​ർ, സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​ഫ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള മാ​ട​ക്ക​ര, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. അ​യൂ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​പി. അ​ഷ്ക​ർ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. മു​സ്ത​ഫ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​ആ​ഷി​ഖ്, എ​സ്ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം തൈ​തൊ​ടി, മു​നി​സി​പ്പ​ൽ ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഷ​ബീ​ർ അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി റി​യാ​സ് കൂ​ട​ത്താ​ൾ, അ​സീ​സ് പു​ള്ളാ​ട്ട്, അ​ബൂ​ബ​ക്ക​ർ വാ​കേ​രി, അ​ന​സ്, ഷ​ഹീ​ർ നാ​യ്ക്കെ​ട്ടി, അ​സീ​സ് വേ​ങ്ങൂ​ർ, ഇ.​പി. ജ​ലീ​ൽ, താ​ഹി​ർ കൈ​പ്പ​ഞ്ചേ​രി, സ​ജീ​ർ ബീ​നാ​ച്ചി, നാ​സ​ർ അ​ല​ങ്കാ​ർ, ഷ​മീ​ർ ഉ​ണ്ടോ​ടി, എ​സ്.​എം. ഉ​മ്മ​ർ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, ബി​ജു കാ​ക്ക​ത്തോ​ട്, മു​സ്ത​ഫ കു​രു​ട​ൻ​ക​ണ്ടി, പി. ​മൊ​യ്തീ​ൻ ക​ര​ടി​പ്പാ​റ, ബ​ഷീ​ർ താ​ന്നി​ക്കോ​ട​ൻ, നാ​സ​ർ അ​ല​ങ്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Muslim League announces protest

Recent News

Corehub Up