x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് ജി. ​സു​ധാ​ക​ര​ൻ


Published: June 26, 2026 11:21 PM IST | Updated: June 26, 2026 11:21 PM IST

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ടു ല​ക്ഷം രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. പൈ​സ വാ​ങ്ങി​യ ആ​ളു​ടെ പേ​ര് താ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. 100ലേ​റെ ആ​ളു​ക​ളെ​യാ​ണ് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി നി​യ​മി​ച്ച​ത്. ആ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.

എം​പ്ളോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ​വ​ഴി നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ന്ത് ആ​ധി​കാ​രി​ക​ത​യാ​ണ് കു​ടും​ബ​ശ്രീ​ക്കു​ള്ള​ത്. കു​ടും​ബ​ശ്രീ സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യാ​ണോ.

രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ക​ള്ള​ക്ക​ളി​യാ​ണ് കു​ടും​ബ​ശ്രീ​യി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ഷ്ട​മു​ള്ള​വ​രെ കു​ത്തി​ത്തി​രു​കുക​യാ​ണ് കു​ടും​ബ​ശ്രീ​യി​ൽ. എ​ന്ത് അ​ധി​കാ​ര​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​ന​ങ്ങ​ളെ​ല്ലാം പി​എ​സ്‌​സി വ​ഴി​യും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു വ​ഴി​യും ന​ട​ത്ത​ണം. രാ​ഷ്‌​ട്രീ​യ​ക്കാ​രെ​ന്നു പ​റ​ഞ്ഞ് മേ​നി ന​ടി​ച്ച് ന​ട​ക്കു​ന്ന​വ​ർ ത​ന്നി​ഷ്ടം കാ​ണി​ച്ച് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ്. രാ​ഷ്‌​ട്രീ​യ​മാ​യ യാ​തൊ​രു ഇ​ട​പെ​ട​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നു​വ​ദി​ച്ചു കൂ​ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് താ​ൻ എ​തി​ര​ല്ലെ​ന്ന് എം​എ​ൽ​എ

അ​മ്പ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് താ​ൻ എ​തി​ര​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ അ​ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തെ​റ്റി​ധാ​ര​ണ​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ 100 ദി​ന ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ.

ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രു​ന്ന​തി​ന് എ​തി​രാ​ണെ​ന്ന് താ​ൻ ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ണ്ട് അ​തി​നെ​ക്കു​റി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ആ ​സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. എ​ന്നാ​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ദു​ര​വ​സ്ഥ മാ​റ്റ​ണം. അ​ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ​ല്ല മാ​റ്റേ​ണ്ട​ത്. ആ​രോ​ഗ്യ​വ​കു​പ്പാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ആ​രോ​ഗ്യ​വ​കു​പ്പ് ദ​യ​നീ​യ​മാ​യ പ​രാ​ജ​യ​മാ​യി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​നെ​ക്കു​റി​ച്ച് ത​നി​ക്ക് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Tags : G. Sudhakaran Med. College Nattuvishesham District news

Recent News

Corehub Up