കഞ്ചാവു ചെടി എക്സൈസ് സംഘം പരിശോധിക്കുന്നു.
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവു ചെടി കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ആറോടെ തണ്ണീർമുക്കം വടക്ക് വില്ലേജിലെ മുഹമ്മ റോഡിൽ വെറുങ്ങുംചുവട് ബസ് സ്റ്റോപ്പിനടുത്തുള്ള പൊതുസ്ഥലത്താണ് കഞ്ചാവു ചെടി കണ്ടെത്തിയത്.
എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ എ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് 62 സെന്റിമീറ്റർ നീളമുള്ള ഒരു കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.