റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു.
മൈലപ്ര: പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ ലൈബ്രറി നവീകരണത്തിനായി എസ്എച്ച് സ്കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ നല്കുന്ന സ്നേഹാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം കുമ്പഴ വടക്ക് എസ്എന്‍വി സ്കൂളില്‍ റെജി മലയാലപ്പുഴ നിര്‍വഹിച്ചു.
സ്കൂളുകള്‍ തമ്മിലുള്ള സൗഹൃദം ഉറപ്പാക്കുന്നതിനും വായനാചര്ച്ചകള് സംഘടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ ഒരുവര്‍ഷംകൊണ്ടു ശേഖരിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജയ സുകു, ഷാനി തോമസ്, റേച്ചല്‍ വര്‍ഗീസ്, എസ്. ചിത്ര, ആദില മസൂദ്, പാര്‍വണ, എയ്ഞ്ചല്‍, അജീജ, അലീന എന്നിവര്‍ പ്രസംഗിച്ചു.