മോണ്‍. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
പാലാ: ഇന്ത്യയിലെ കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി. 11 വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിൽ എല്ലാ ദിവസവും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളജ് ചെയർമാനുമായ മോണ്‍. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടറും സേവ്യർ ബോർഡ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ പ്രഭാഷണം നടത്തി. കോളജ് ബർസാർ ഫാ. ഡോ. ജോർജ് കാരംവേലിൽ, മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ഡയറ്റീഷൻ ജിൻസി ജോയി എന്നിവർ ക്ലാസെടുത്തു.
വാരാചരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിൽ രക്തദാന ക്യാന്പും സ്പെഷൽ സ്കൂൾ സന്ദർശനവും സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ, കെഎസ്ബിടിസി, പോൾ ബ്ലഡ് എന്നിവയുടെ സഹകരണത്തോടെ കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ ജീവൻരക്ഷാ ദൗത്യം ഒരുക്കിയത്. അന്തിനാടുള്ള ശാന്തിനിലയം സ്പെഷൽ സ്കൂളിലായിരുന്നു മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സന്ദർശനം.
പരിപാടികൾക്ക് ഡോ. രാജേഷ് ബേബി, ഫാ.ഡോ. ജിത്തു മാത്യു, ഡോ. അനു പയസ് ജോസ് ജയിംസ് എന്നിവർ നേതൃത്വം നൽകി.