ഷഹനാസ്
കൊല്ലം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോമ്പൗണ്ടില്‍ ഗാന്ധി നഗര്‍-17ല്‍ ഷഹനാസ് (28) ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്.
പ്രതി മുമ്പും ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു, ഇതേത്തുടര്‍ന്ന് യുവതി കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ, കഴിഞ്ഞമാസം 31ന് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതി ചീത്തവിളിക്കുകയും ആക്രമിക്കുകയും യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കഴുത്തിനോട് ചേര്‍ത്ത് വലിച്ചുമുറുക്കി ശ്വാസതടസ്സമുണ്ടാക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് യുവതി പള്ളിത്തോട്ടം പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പള്ളിത്തോട്ടം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പ്രതിഭയുടെ നേതൃത്വത്തില്‍ എസ്ഐ മാരായ നിരഞ്ജന, സുനില്‍, എഎസ്ഐ പ്രശാന്ത് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.