പിടിയിലായ സനലും സുധീഷും
കൊല്ലം: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീടുകയറി ആക്രമണം നടത്തുകയും യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍, ചണ്ണപ്പേട്ട, താഴെ മീന്‍കുളം വടക്കേതില്‍ വീട്ടില്‍ സനല്‍ (26), കിളിമാനൂര്‍, കണ്ണങ്കോട്, കായാട്ടുകോണം പറങ്കിമാവിള വീട്ടില്‍ സുധീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. മുണ്ടയ്ക്കല്‍ സ്വദേശികളായ യുവാവിനെയും മാതാവിനെയുമാണ് ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ആറിന് വൈകുന്നേരം 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍വിരോധം നിമിത്തം യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.