x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്രീ​യ കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വെബ് ഡെസ്ക്
Published: September 8, 2026 10:53 PM IST | Updated: September 8, 2026 10:53 PM IST

ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ലാ: കാ​ര്‍​ഷി​ക രം​ഗ​ത്ത് ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ജ്ഞാ​നം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​നും സ്മാ​ര്‍​ട്ട് കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച ഉ​ത്പാ​ദ​ന ക്ഷ​മ​ത ഉ​റ​പ്പാ​ക്കി പാ​ലാ​യു​ടെ കാ​ര്‍​ഷി​ക സം​സ്‌​കാ​രം വീ​ണ്ടെ​ടു​ക്കാ​നു​മാ​ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ഇ​ളം ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നും കാ​ര്‍​ഷി​ക​രം​ഗ​ത്ത് പു​ത്ത​നു​ണ​ര്‍​വ് പ്ര​ദാ​നം ചെ​യ്യാ​നും ല​ക്ഷ്യ​മി​ട്ട് പാ​ലാ രൂ​പ​ത സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി, രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റീ​വ് എ​ഡ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന കു​ട്ടി​ക​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​രി​ശു​നി​ലം ക​ണ്ടാ​ല്‍ അ​രി​ശം വ​ന്നി​രു​ന്ന പൂ​ര്‍​വി​ക പാ​ര​മ്പ​ര്യം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ധ്യാ​പ​ക​ര്‍​ക്കു സാ​മൂ​ഹ്യ നി​ര്‍​മി​തി​യി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ക്കാ​നാ​ക​ണ​മെ​ന്നും കാ​ലി​ക​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും സി​വി​ല്‍ സ​ര്‍​വീ​സ് മേ​ഖ​ല​യ്ക്കും രൂ​പ​ത പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​യും ബി​ഷ​പ് പ​റ​ഞ്ഞു.

രൂ​പ​ത​യു​ടെ സ്‌​കൂ​ളു​ക​ളി​ൽ ചി​ല്‍​ഡ്ര​ണ്‍​സ് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് ചു​മ​ത​ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രു​ടെ സ​മ്മേ​ള​ന​വും പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ര്‍​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഫ്രാ​ന്‍​സീ​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ​റ​മ്പി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ ടോ​ണി സ​ണ്ണി, പ്രൊ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി ക​ണി​യാം​പ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റി​ട്ട​യേ​ഡ് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷേ​ര്‍​ളി സ​ഖ​റി​യ ക്ലാ​സെ​ടു​ത്തു.

Tags : Scientific farming NattuVishasham DistrictNews

Recent News

Corehub Up