ജന്മദിനാഘോഷത്തോടനുബന്ധിച്ച് കേക്ക് മുറിക്കുന്നു.
റാന്നി: സഭയുടെ ആത്മീയവളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും കാരുണ്യപ്രവർത്തനങ്ങളും സഭയുടെ ദൗത്യത്തിന്റെ ഭാഗമാകണമെന്ന വിശാലമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന ഇടയശ്രേഷ്ഠനാണ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെന്ന് ആന്റോ ആന്റണി എംപി. ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ 78 - ാമതു ജന്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഴകുളം മധു എംഎൽഎ, മുൻ എംഎൽഎ പ്രമോദ് നാരായണൻ, സഭാ സെക്രട്ടറി റവ. ദാനിയേൽ വർഗീസ്, റവ.തോമസ് കെ. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, റവ.സാം ടി കോശി, റവ.ജോതിഷ് സാം എന്നിവർ പ്രസംഗിച്ചു.
രാവിലെ റാന്നി ക്രിസ്ത്തോസ് മാർത്തോമ്മാ ദേവാലയത്തിൽ മാർ ബർണബാസ് കുർബാന അർപ്പിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരും പ്രതിനിധികളും പങ്കെടുത്തു.