x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ സ്റ്റാ​ഫ് ഡേ ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 09:07 PM IST | Updated: September 8, 2026 09:07 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ സ്റ്റാ​ഫ് ഡേ ​ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്.

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റാ​ഫ് ഡേ ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ്രൊ​ഫ.​പി.​ജെ. വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടീ​ച്ച​ർ എ​ന്ന വാ​ക്കി​ന്‍റെ ഓ​രോ അ​ക്ഷ​ര​വും അ​ർ​ത്ഥ​മാ​ക്കു​ന്ന രീ​തി​യി​ൽ ഓ​രോ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ർ.​ര​തീ​ഷ്, ടി​ജോ​മോ​ൻ ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​ഷാ​ന്‍റി​മോ​ൾ, പി.​അ​നു​രാ​ഗ് , ആ​ഷി​ൻ ജോ​സ്, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കൂ​ടാ​തെ അ​ക്കാ​ദ​മി​ക രം​ഗ​ത്ത് പ്ര​ത്യേ​ക മി​ക​വ് പു​ല​ർ​ത്തി​യ അ​ധ്യാ​പ​ക​രെ സ്വ​ർ​ണ്ണ പ​ത​ക്കം ന​ൽ​കി ആ​ദ​രി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up