വട്ടിയൂര്‍ക്കാവ് മലമുകളില്‍ ചുവടുദ്രവിച്ചുനിന്ന തേക്കുമരം ടൂറിസ്റ്റ് ബസിനു മുകളിലേക്കു വീണ നിലയില്‍.
വട്ടിയൂര്‍ക്കാവ്: ചുവടു ദ്രവിച്ചുനിന്ന കൂറ്റന്‍ തേക്കുമരം ടൂറിസ്റ്റ് ബസിനുമുകളില്‍ വീണ് വിന്‍ഡ് ഗ്ലാസുകള്‍ തകര്‍ന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി അജു സെല്വാനോസിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിനു മുകളിലേക്കാണ് തേക്കുമരം മറിഞ്ഞുവീണത്.
മലമുകള്‍ ഭാഗത്തായിരുന്നു സംഭവം. മൂന്നുവര്‍ഷം മാത്രം പഴക്കമുള്ള ബസ് തേക്കുമരത്തിനടുത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. തേക്കുമരം വീണതോടെ ഇതിനു സമീപത്തുകൂടി പോയി ഇലക്ട്രിക് ലൈനുകള്‍കൂടി മുറിഞ്ഞുമാറി ബസിനു മുകളിലേക്കു വീണു. സമീപത്തെങ്ങും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വിവരമറിഞ്ഞു കെഎസ്ഇബി കാച്ചാണി സെക്ഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സേനാംഗങ്ങളെത്തിയാണ് മരത്തിനന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കിയത്. കേടായ ഇലക്ട്രിക് ലൈന്‍ പിന്നീട് പുനഃസ്ഥാപിച്ചു.
Tags : Nattuvishesham District News Glass shattered teak tree tourist bus