x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ മാ​ര്‍​ട്ട് എ​ക്സ്പോ ആ​രം​ഭി​ച്ചു


Published: June 5, 2026 06:42 AM IST | Updated: June 5, 2026 06:42 AM IST

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ട്രാ​വ​ല്‍-​ട്രേ​ഡ് എ​ക്സ്പോ​യാ​യ ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ മാ​ര്‍​ക്ക​റ്റ് (ജി​ടി​എം) ര​ണ്ടാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ മാ​ര്‍​ട്ട് എ​ക്സ്പോ ആ​ന

നെ​യ്യാ​റ്റി​ന്‍​ക​ര: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ട്രാ​വ​ല്‍-​ട്രേ​ഡ് എ​ക്സ്പോ​യാ​യ ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ മാ​ര്‍​ക്ക​റ്റ് (ജി​ടി​എം) ര​ണ്ടാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ മാ​ര്‍​ട്ട് എ​ക്സ്പോ-2026​ന് തു​ട​ക്ക​മാ​യി. ആ​യി​ര​ത്തി​ല​ധി​കം ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ടൂ​റി​സം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ക്സ്പോ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. എ​ക്സ്പോ​യി​ലേ​ക്ക് ഇ​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

അ​മ​ര​വി​ള ഗോ​ള്‍​ഡ​ന്‍ പാ​ല​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് ടൂ​റി​സം സാം​സ്കാ​രി​ക മ​ന്ത്രി ക​ന്ദു​ല ദു​ര്‍​ഗേ​ഷ് എ​സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്പെ​ഷ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ജ​യ് ജെ​യി​ന്‍ 'സ്വ​ര്‍​ണ ആ​ന്ധ്ര വി​ഷ​ന്‍ - 2047' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ആ​ന്ധ്രാ​പ്ര​ദേ​ശ് ടൂ​റി​സം ചീ​ഫ് മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ പ​ത്മ​റാ​ണി, ടി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് എ​സ്എ​ന്‍ ര​ഘു​ച​ന്ദ്ര​ന്‍​നാ​യ​ര്‍, സി​കെ​ടി​ഐ പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​ജീ​ബ്, ജി​ടി​എം സി​ഇ​ഒ സി​ജി നാ​യ​ര്‍, എ​സ്കെ​എ​ച്ച്എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ പ്ര​സാ​ദ് മ​ഞ്ഞ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്നു ന​ട​ക്കു​ന്ന സെ​ഷ​നി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൗ​ത്ത് കേ​ര​ള ഹോ​ട്ട​ലി​യേ​ഴ്സ് ഫോ​റം (എ​സ്കെ​എ​ച്ച്എ​ഫ്), ട്രി​വാ​ന്‍​ഡ്രം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി (ടി​സി​സി​ഐ), ത​വ​സ് വെ​ഞ്ച്വേ​ഴ്സ്, മെ​ട്രോ മാ​ര്‍​ട്ട് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ​യും ഇ​ന്ത്യ ടൂ​റി​സ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സ്പോ​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം വി​ദേ​ശ-​ആ​ഭ്യ​ന്ത​ര ബ​യേ​ഴ്സും മു​ന്നൂ​റി​ല​ധി​കം കോ​ര്‍​പ്പ​റേ​റ്റ് ബ​യേ​ഴ്സും പ​ങ്കെ​ടു​ക്കു​ന്നു.

ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ടൂ​റി​സം സം​ഘ​ട​ന​ക​ള്‍, എ​യ​ര്‍​ലൈ​നു​ക​ള്‍, ട്രാ​വ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍, ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍, ട്രാ​വ​ല്‍ ടെ​ക് ഇ​ന്നൊ​വേ​റ്റ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ ഇ​രു​ന്നൂ​റി​ല​ധി​കം സ്റ്റാ​ളു​ക​ളും ട്രാ​വ​ല്‍-​ടൂ​റി​സം മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര, അ​ന്ത​ര്‍​ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും ഗ്ലോ​ബ​ല്‍ ട്രാ​വ​ല്‍ എ​ക്സ്പോ​യി​ലു​ണ്ട്. എ​ക് സി​ബി​റ്റേ​ഴ്സി​നും ബ​യേ​ഴ്സി​നും ആ​ഗോ​ള ട്രാ​വ​ല്‍-​ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ലെ പ്ര​മു​ഖ​രു​മാ​യി ബി​സി​ന​സ് പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് ജി​ടി​എം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up