ഡോൺ മാർട്ടിന്റെ പ്രകടനം.
കൂരാച്ചുണ്ട് : സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപ് മത്സരത്തിൽ പതിനാറുകാരനായ കല്ലാനോട് സ്വദേശിയായ വിദ്യാര്‍ഥിക്ക് സ്വർണം.
കല്ലാനോട് എട്ടിയിൽ ഡോണ വർഗീസിന്റെ മകൻ ഡോൺ മാർട്ടിനാണ് ഇന്നലെ നടന്ന മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയത്. 6.86 മീറ്റർ ദൂരം ചാടിയാണ് സ്വർണം കരസ്ഥമാക്കിയത്. കുറ്റിപ്പുറം ഐഡിയൽ സ്പോർട്സ് സ്കൂളിൽ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഡോൺ മാർട്ടിൻ. എട്ടാം ക്ലാസു വരെ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പഠനത്തിനുശേഷം ഒമ്പതാം ക്ലാസുവരെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലായിരുന്നു പഠനം. തുടർന്നാണ് കുറ്റിപ്പുറം ഐഡിയൽ സ്പോർട്സ് സ്കൂളിൽ ചേർന്നത്.
Tags : Nattuvishesham Districtnews Deepikanews Gold for Don Martin