x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചു: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 28, 2026 10:35 PM IST | Updated: August 28, 2026 10:35 PM IST

കെ​പി​എം​എ​സ് വൈ​ക്കം യൂ​ണി​യ​ൻ ന​ട​ത്തി​യ അ​വി​ട്ടാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി അ​ഡ്വ.​ മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​ക്കം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോൻസ് ജോ​സ​ഫ്. അ​യ്യ​ൻ​കാ​ളി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം വൈ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​കജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ ധ​നസ​ഹാ​യം ആ​റു​ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ല്ല​ല രാ​ജു, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഗീ​താ പു​രു​ഷ​ൻ, സെ​ക്ര​ട്ട​റി എം.​കെ.​ രാ​ജു, ട്ര​ഷ​റ​ർ അ​ശോ​ക​ൻ ക​ല്ലേ​പ്പ​ള്ളി, കെ.​പി. ഹ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Scheduled Caste

Recent News

Corehub Up