പാലക്കാട്: സർക്കാർതലത്തിൽ ജില്ലയ്ക്കായി മെഡിക്കൽ കോളജ് പുതുതായി അനുവദിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്്ഷൻ ഫോറം ജില്ലാ ജനറൽ ബോഡിയോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പോലീസ്, മോട്ടോർ വാഹന, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസവകുപ്പുകളുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷ, ലഹരി നിർമാർജനം, ജലജന്യരോഗ പ്രതിരോധം, പരിസരശുചീകരണം എന്നിവയ്ക്കായി വിപുലമായ ബോധവത്കരണ പരിപാടികൾ നടത്താനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. വിക്ടോറിയ വിൻസന്റ്, വി.കെ.ആർ. പ്രസാദ്, കാദർ മൊയ്തീൻ, പി. ആന്റണി റോബർട്ട്, ജി.എ. ജയരാജ്, ഫാറൂഖ് പട്ടാന്പി, കെ. അസീസ് മാസ്റ്റർ, അന്പിളി ജയരാജ്, കെ. നാരായണൻ, വി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
എൻ. രാജഗോപാലൻ മാസ്റ്റർ സ്വാഗതവും കെ. മുത്തുകൃഷ്ണൻ നന്ദിയും പറഞ്ഞു.