x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ന്ദ്ര​ദി​ന​ത്തി​ല്‍ ജ​ല​റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച് ഗ​വ. ടി​ടി​ഐ​യി​ലെ കു​ട്ടി​ക​ള്‍

വെബ് ഡെസ്ക്
Published: July 21, 2026 11:37 PM IST | Updated: July 21, 2026 11:37 PM IST

ഗ​വ.ടി​ടി​ഐ​യി​ലെ കു​ട്ടി​ക​ള്‍ ജ​ല​റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ പ്പോ​ള്‍.

കൊ​ല്ലം: ചാ​ന്ദ്ര​ദി​ന​ത്തി​ല്‍ ജ​ല​റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച് ഗ​വ. ടി​ടി​ഐ​യി​ലെ കു​രു​ന്നു​ക​ള്‍. ‘മാ​ന​ത്തേ​ക്കൊ​രു കി​ളി​വാ​തി​ല്‍' എ​ന്ന പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ സ്വ​യം നി​ര്‍​മി​ച്ച ജ​ല റോ​ക്ക​റ്റി​നെ വി​ക്ഷേ​പി​ച്ച​ത്. ചാ​ന്ദ്ര​യാ​ത്ര​യു​ടെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ​ന്ദേ​ശം ന​ല്‍​കി കൊ​ണ്ട് പ്രി​ന്‍​സി​പ്പൽ ഇ.​ടി. സ​ജി സം​സാ​രി​ച്ചു.

തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്ക് ശാ​സ്ത്ര​പ​ഠ​നം ര​സ​ക​ര​വും പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​നു​മു​ത​കു​ന്ന ശാ​സ്ത്ര, ജ്യോ​തി​ശാ​സ്ത്ര പാ​ര്‍​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്റെ കാ​ണാപ്പുറ​ങ്ങ​ള്‍ അ​നു​വാ​ച​ക​രി​ല്‍ എ​ത്തി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍ററി പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. അ​ധ്യാ​പി​ക എ​സ്.ധ​ന​ല​ക്ഷ്മി ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കി. പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ. ഷാ​ജി, മാ​യ അ​ഭി​ലാ​ഷ്, എ​ന്‍.പ്ര​സീ​ദ, ര​ജി​ന്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Lunar Day Nattuvishesham DistrictNews

Recent News

Corehub Up