x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തു​ല്യം, ഈ ​ സ​ത്യ​സ​ന്ധ​ത !


Published: July 3, 2026 04:58 AM IST | Updated: July 3, 2026 04:58 AM IST

സ്വ​ര്‍​ണാ​ഭ​ര​ണം പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ട​മ​യാ​യ ഗ്രീ​ഷ്മ​യ്ക്ക് അ​തു​ല്യ കൈ​മാ​റു​ന്നു.

വൈ​പ്പി​ന്‍: ഏ​ഴു വ​യ​സു​കാ​രി​ക്ക് വ​ഴി​യി​ല്‍​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ നാ​ലു പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണം പി​താ​വും കു​ട്ടി​യും പോ​ലീ​സ് മു​ഖേ​ന ഉ​ട​മ​യ്ക്ക് കൈ​മാ​റി. കു​ഴു​പ്പി​ള്ളി സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് യു​പി സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​യ്യ​മ്പി​ള്ളി കാ​ട്ടൂ​ക്കാ​ര​ന്‍ അ​തു​ല്യ​യും പി​താ​വ് ലി​ജു​വു​മാ​ണ് അ​തു​ല്യ​മാ​യ സ​ത്യ​സ​ന്ധ​ത കൊ​ണ്ട് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ശ്ര​ദ്ധേ​യ​രാ​യ​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​ക്ക് മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. വീ​ട്ടി​ലെ​ത്തി അ​തു​ല്യ മാ​ല പി​താ​വി​നെ ഏ​ല്‍​പ്പി​ച്ചു. പി​താ​വ് ഉ​ട​നെ ത​ന്നെ മ​ക​ളെ​യും കൂ​ട്ടി മു​ന​മ്പം സ്റ്റേ​ഷ​നി​ല്‍ എ​ത്തി മാ​ല പോ​ലീ​സി​നെ ഏ​ല്പി​ച്ചു.

പോ​ലീ​സ് മാ​ല​യു​ടെ ഉ​ട​മ​യാ​യ കു​ഴു​പ്പി​ള്ളി തു​ണ്ടി​പ്പു​റം കാ​ട്ടു​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ അ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ​യെ ക​ണ്ടെ​ത്തു​ക​യും ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ല്‍ വ​ച്ചു പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ഭ​ര​ണം ഗ്രീ​ഷ്മ​യ്ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up