x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളു​ക​ളി​ൽ ഹ​രി​ത​വി​ദ്യാ​ല​യം കാ​മ്പെയിൻ


Published: June 5, 2026 02:01 AM IST | Updated: June 5, 2026 02:01 AM IST

പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ സു​സ്ഥി​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത വി​ദ്യാ​ല​യം കാ​മ്പെ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ശു​ചി​ത്വ മി​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന കാ​ന്പെ​യ്നി​ലൂ​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ഉ​റ​വി​ട മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, പു​ന​രു​പ​യോ​ഗം എ​ന്നി​വ കു​ട്ടി​ക​ളി​ലേ​ക്ക് പ്രാ​യോ​ഗി​ക രീ​തി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ സ്കൂ​ളി​ലെ ഓ​രോ ക്ലാ​സ് മു​റി​യും നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് 30 മി​നി​ട്ട് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ൾ​മൂ​ലം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ, ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശ​രി​യാ​യി വേ​ർ​തി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​യോ​ഗി​ക രീ​തി​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ സാ​മൂ​ഹി​ക, പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം എ​ന്നി​വ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കും.

കാ​ന്പെ​യ്ന്‍റെ ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ പ്ര​വ​ർ​ത്ത​നം ഒ​രു സ്വാ​പ്പ് ഷോ​പ്പ് കൗ​ണ്ട​ർ സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ​ക്ക് ഇ​നി ആ​വ​ശ്യ​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ ന​ല്ല നി​ല​വാ​ര​മു​ള്ള വ​സ്‌​തു​ക്ക​ൾ പ​ര​സ്പ​രം കൈ​മാ​റാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ഷോ​പ്പി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​തെ ഇ​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ, കു​ട​ക​ൾ, ജി​യോ​മെ​ട്രി ബോ​ക്‌​സു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്നു. ഇ​ങ്ങ​നെ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും മൂ​ല്യ​വും പ​രി​ശോ​ധി​ച്ച് കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പേ​പ്പ​ർ ടോ​ക്ക​ണു​ക​ൾ ന​ൽ​കും.

ഈ ​ടോ​ക്ക​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വാ​പ്പ് ഷോ​പ്പി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള, ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കും. പ​ണ​മി​ട​പാ​ടു​ക​ളി​ല്ലാ​തെ, പൂ​ർ​ണ​മാ​യും ടോ​ക്ക​ൺ വ്യ​വ​സ്ഥ​യി​ലാ​ണ് ഷോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഉ​പ​ഭോ​ഗ​സം​സ്കാ​രം വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ഒ​രു സാ​ധ​നം കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ മ​റ്റൊ​രാ​ൾ​ക്കു​കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വ് കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലേ​ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലേ​ക്കു​മു​ള്ള വ​ലി​യൊ​രു ചു​വ​ടു​വ​യ്പാ​ണി​ത്.

ല​ളി​ത​മാ​യ കൈ​മാ​റ്റ​ത്തി​ലൂ​ടെ റീ ​യൂ​സ് എ​ന്ന ആ​ശ​യം പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഈ ​കു​ട്ടി​ഷോ​പ്പി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​കും.കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സ്കൂ​ളി​ൽ പ്ര​ത്യേ​ക പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ച് ചൊ​ല്ലും. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും ശു​ചി​ത്വ​വും കാ​ത്തു​സൂ​ക്ഷിക്കു​മെ​ന്നും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​മെ​ന്നും കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ക്കും.

വി​ദ്യാ​ല​യ പ​രി​സ​ര​വും ക്ലാ​സ് മു​റി​ക​ളും എ​പ്പോ​ഴും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​മെ​ന്നും നാ​ടി​നെ ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന ഹ​രി​ത ക​ർ​മ​സേ​ന​യോ​ടും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ടും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ ചെ​യ്യും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up