x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ലസം​ഭ​ര​ണി​യു​ടെ അ​ടി​യി​ൽ താ​മ​സ​മാ​ക്കി​യ‌ അ​തി​ഥി​ക​ൾ നാ​ട്ടു​കാ​ർ​ക്കു ത​ല​വേ​ദ​ന​


Published: June 4, 2026 07:21 AM IST | Updated: June 4, 2026 07:21 AM IST

നാ​ട്ടു​കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​യ പെ​രു​ന്തേ​നീ​ച്ചക്കൂ​ട്.

കൂ​രോ​പ്പ​ട: കു​ടി​വെ​ള്ള സം​ഭ​ര​ണി​യു​ടെ അ​ടി​യി​ൽ താ​മ​സ​മാ​ക്കി​യ അ​തി​ഥി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​മ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ല​സം​ഭ​ര​ണി​യു​ടെ അ​ടി​ഭാ​ഗ​ത്താ​ണ് പെ​രു​ന്തേ​നീ​ച്ച കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ജ​ല​സം​ഭ​ര​ണി​യു​ടെ ചു​റ്റും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പെ​രു​ന്തേ​നീ​ച്ച വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഈ​ച്ച​ക​ളാ​ണ് കൂ​ടു​ക​ളി​ൽ ഉ​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​ര​ണി​യു​ടെ താ​ഴെ​യു​ള്ള റോ​ഡി​ലൂ​ടെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​ൾ​ബു​ക​ൾ പ്ര​കാ​ശി​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ഇ​വ പ​റ​ന്നു വ​രാ​റു​മു​ണ്ട്. തേ​നീ​ച്ച​ക​ൾ സ​മീ​പ​വാ​സി​ക​ളെ കു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി. നാ​ട്ടു​കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യ പെ​രു​ന്തേ​നീ​ച്ച​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ അ​നി​ൽ കൂ​രോ​പ്പ​ട ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up