x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​വ​ർ​ക്കും സ​ന്തോ​ഷം നി​റ​ഞ്ഞ ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ


Published: April 5, 2026 05:08 AM IST | Updated: April 5, 2026 05:08 AM IST

ഈ​സ്റ്റ​ർ: അ​ദൃ​ശ്യ​മാ​യ ല​ക്ഷ്യ​വും അ​ന​ശ്വ​ര​ത​യി​ലു​ള്ള പ്ര​ത്യാ​ശ​യും

ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​വു​ത്ഥാ​ന​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ ഈ​സ്റ്റ​ർ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ആ​ന്ത​രി​ക മ​നു​ഷ്യ​നെ ന​വീ​ക​രി​ക്കാ​ൻ ഉ​ത​കു​ന്ന അ​മ്പ​തുനോ​മ്പി​ന്‍റെ പ​രി​ശു​ദ്ധി, പ്രാ​ർ​ഥ​ന​യു​ടെ​യും പാ​പ​പ​രി​ഹാ​ര​ത്തി​ന്‍റെ​യും അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ​യും ചൈ​ത​ന്യം, ദാ​ന​ധ​ർ​മ​ത്തി​ന്‍റെ​യും മ​റ്റു സ​ൽ​പ്ര​വൃ​ത്തി​ക​ളു​ടെ​യും നി​റ​വ് എ​ന്നി​വ​യു​ടെ​യെ​ല്ലാം പി​ൻ​ബ​ല​ത്തി​ലാ​ണ് ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്.

“മ​നു​ഷ്യാ നീ ​പൊ​ടി​യാ​കു​ന്നു, പൊ​ടി​യി​ലേ​ക്കുത​ന്നെ മ​ട​ങ്ങും” (ഉ​ത്പ​ത്തി 3: 19). ഇ​ത് വ​ള്ളി​പു​ള്ളി വ്യ​ത്യാ​സ​മി​ല്ലാ​തെ നി​റ​വേ​റ്റ​പ്പെ​ടു​ന്ന ദൈ​വ​നി​ശ്ച​യ​മാ​ണ്. ഈ ​ദൈ​വ​നി​ശ്ച​യം, ക​ത്തോ​ലി​ക്കാവി​ശ്വാ​സി​ക​ളു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ലും വി​ഭൂ​തിതി​രു​നാ​ളി​ലെ ഭ​സ്മം പൂ​ശ​ൽക​ർ​മ​ത്തി​ലു​മെ​ല്ലാം കാ​ർ​മി​ക​ൻ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട​ല്ലോ.

എ​ന്നാ​ൽ, മ​ര​ണാ​ധീ​ന​നാ​യി പൊ​ടി​യിലേ​ക്കു മ​ട​ങ്ങു​ന്ന മ​നു​ഷ്യ​ന് പൊ​ടി​യി​ൽ​നി​ന്ന് ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് സു​നി​ശ്ചി​ത​മാ​യ ഒ​രു മ​ട​ക്ക​യാ​ത്ര​യു​ണ്ടെ​ന്ന് യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​നം സം​ശ​യ​ലേ​ശ​മെ​ന്യേ പ്ര​ഖ്യാ​പി​ക്കു​ന്നു. മ​രി​ച്ച​വ​രി​ൽനി​ന്നു​ള്ള യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പ് എ​ന്ന മ​ഹാ​സ​ത്യം കാ​ത്തോ​ലി​ക്കാ​വി​ശ്വാ​സപ്ര​മാ​ണ​ത്തി​ലൂ​ടെ പ്ര​ത്യേ​കം ഉ​ദ്ഘോ​ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ക്രൈ​സ്ത​വസ​മൂ​ഹം ഉ​ത്ഥാ​ന​സ​മൂ​ഹ​മാ​ണ്. ശ​രി​യാ​യ ക്രി​സ്തീ​യവി​ശ്വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​യി​രിക്കു​ന്ന വേ​ദ​നി​പ്പി​ക്കു​ന്ന ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ഹ​ത്വ​ദാ​യ​ക​മാ​ണെ​ന്നും അ​വ​യി​ൽ മാ​ന്ദ്യ​മി​ല്ലാ​ത്ത പ്ര​ത്യാ​ശയ്​ക്ക് വ​ക​യു​ണ്ടെ​ന്നും വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ സ്വ​ന്തം അ​നു​ഭ​വ​ത്തി​ലൂ​ടെ വി​വ​രി​ക്കു​ന്നു:‘ഞ​ങ്ങ​ള്‍ എ​ല്ലാ​വി​ധ​ത്തി​ലും ഞെ​രു​ക്ക​പ്പെ​ടു​ന്നു; എ​ങ്കി​ലും ത​ക​ര്‍​ക്ക​പ്പെ​ടു​ന്നി​ല്ല. വി​ഷ​മി​പ്പി​ക്ക​പ്പെ​ടു​ന്നു; എ​ങ്കി​ലും ഭ​ഗ്നാ​ശ​രാ​കു​ന്നി​ല്ല. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു; എ​ങ്കി​ലും പ​രി​ത്യ​ക്ത​രാ​കു​ന്നി​ല്ല. അ​ടി​ച്ചു​വീ​ഴ്ത്ത​പ്പെ​ടു​ന്നു; എ​ങ്കി​ലും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ ക്ലേ​ശ​ങ്ങ​ള്‍ നി​സാ​ര​വും ക്ഷ​ണി​ക​വു​മാ​ണ്; അ​വ​യു​ടെ ഫ​ല​മോ അ​നു​പ​മ​മാ​യ മ​ഹ​ത്വ​വും. ദൃ​ശ്യ​മാ​യ​വ​യ​ല്ല, അ​ദൃ​ശ്യ​മാ​യ​വ​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. ദൃ​ശ്യ​ങ്ങ​ള്‍ ന​ശ്വ​ര​ങ്ങ​ളാ​ണ്, അ​ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ശ്വ​ര​ങ്ങ​ളും.'

പീ​ഡ​ന​ങ്ങ​ളു​ടെ​യും ക്രൂ​ശീ​ക​ര​ണ​ത്തി​ന്‍റെ​യും ക​റു​ത്ത വെ​ള്ളി​യാ​ഴ്ച​യ്ക്കു​ശേ​ഷം പ്ര​കാ​ശ​പൂ​ർ​ണ​മാ​യ ഒ​രു ഞാ​യ​റാ​ഴ്ച​യു​ണ്ടെ​ന്ന വ​ലി​യ സ​ത്യ​മാ​ണ് ലോ​ക​ത്തോ​ടു ഈ​സ്റ്റ​ർ വി​ളി​ച്ചുപ​റ​യു​ന്ന​ത്. “ക​ര്‍​ത്താ​വാ​യ യേ​ശു​വി​നെ ഉ​യി​ര്‍​പ്പി​ച്ച​വ​ന്‍ യേ​ശു​വി​നോ​ടു​കൂ​ടെ ഞ​ങ്ങ​ളെ​യും ഉ​യി​ര്‍​പ്പി​ക്കു​മെ​ന്നും അ​വി​ടു​ത്തെ സ​ന്നി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ഞ​ങ്ങ​ള്‍ അ​റി​യു​ന്നു.” വി​ശു​ദ്ധ പൗ​ലോ​സി​ന്‍റെ ഈ ​വാ​ക്കു​ക​ളെ​ല്ലാം (2 കോ​റി​ന്തോ​സ് 4: 8-18 ) ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ തി​ക​ച്ചും വി​ശ്വാ​സ​യോ​ഗ്യ​മാ​ണ്, അ​ത്യ​ന്തം പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​ണ്.

ഇ​ന്ന​ത്തെ ലോ​ക​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന അ​സ​ഹി​ഷ്ണു​ത​യ്ക്കും വി​ദ്വേ​ഷ​ത്തി​നും യു​ദ്ധ​ങ്ങ​ൾ​ക്കും എ​തി​രേ​യു​ള്ള ഏ​റ്റ​വും വ​ലി​യ ആ​യു​ധം സ്നേ​ഹ​മാ​ണെ​ന്ന് ഈ​സ്റ്റ​ർ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. അ​സ്‌​ത​മി​ക്കാ​ത്ത സ്നേ​ഹ​ത്തി​ന്‍റെ ന​വ്യോ​ദ​യ​മാ​ണ് ഈ​സ്റ്റ​ർ.

കൊ​ടി​യ പീ​ഡ​ക​ൾ ക്ഷ​മ​യോ​ടെ സ്വീ​ക​രി​ച്ചും പീ​ഡ​ക​ർ​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ച്ചും കു​രി​ശി​ൽ മ​രി​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക അ​നു​ക​രി​ക്കു​ക എ​ന്ന​താ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ​ടു​ക്കേ​ണ്ട ഒ​രു സു​പ്ര​ധാ​ന തീ​രു​മാ​നം. അ​തി​ൻ​പ്ര​കാ​രം, പ​രി​ക്കേ​റ്റ മ​ന​സു​ക​ളെ സു​ഖ​പ്പെ​ടു​ത്താ​നും ഭി​ന്ന​ത​ക​ൾ മ​റ​ന്ന് ഒ​ന്നി​ക്കാ​നും ന​മു​ക്കു സാ​ധി​ക്ക​ണം.

വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​മാ​യും രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യും മാ​റു​മ്പോ​ഴാ​ണ് ഓ​രോ മ​നു​ഷ്യ​നി​ലും ഉ​യി​ർ​പ്പി​ന്‍റെ പ്ര​കാ​ശം തെ​ളി​യു​ന്ന​ത്.
ഈ​സ്റ്റ​ർ വെ​റും ആ​ചാ​ര​പ​ര​മാ​യ ഒ​രു ച​ട​ങ്ങ​ല്ല, മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​ത്യാ​ശ​യും ഈ​ലോ​ക​വാ​സ​ത്തി​ന്‍റെ പ​ര​മ​മാ​യ അ​ന്ത്യ​വും കു​റി​ക്കു​ന്ന മ​ഹ​നീ​യ​സം​ഭ​വ​മാ​ണ്. ഈ​ശോ​മി​ശി​ഹാ എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ര​ക്ഷ​ക​നാ​ണ്.

അ​തു​കൊ​ണ്ട് ഈ​സ്റ്റ​ർ ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെമാ​ത്രം ആ​ഘോ​ഷ​മ​ല്ല; മ​റി​ച്ച് അ​ത് വി​ശ്വ​മാ​ന​വി​ക​ത ഉ​ൾ​ക്കൊ​ള്ളു​ന്ന, ഏ​വ​ർ​ക്കും ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന ഒ​രു സാ​ർ​വ​ജ​നീ​ന സ​ത്യ​മാ​ണ്. ഈ​സ്റ്റ​ർ കേ​വ​ലം ഒ​രു ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​ലോ വി​രു​ന്നി​ലോ ഒ​തു​ങ്ങേ​ണ്ട​ത​ല്ല എ​ന്നു​ള്ള​തും ഈ​സ്റ്റ​ർ ന​ൽ​കു​ന്ന വി​പു​ല​മാ​യ സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഉ​ത്ഥാ​നം ചെ​യ്ത ക്രി​സ്തു ജീ​വി​ക്കു​ന്ന​ത് ഓ​രോ വി​ശ്വാ​സി​യി​ലു​മാ​ണ്. ക്രി​സ്തു ജ​യി​ക്ക​ട്ടെ, സ്നേ​ഹം ഭ​രി​ക്ക​ട്ടെ, മ​നു​ഷ്യ​ത്വം പ​ട​ര​ട്ടെ. ഏ​വ​ർ​ക്കും സ​ന്തോ​ഷം നി​റ​ഞ്ഞ ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ.

മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽപാ​ല​ക്കാ​ട് രൂ​പ​ത മെ​ത്രാ​ൻ

ഉ​ത്ഥി​ത​ൻ: ലോ​ക​ത്തി​ന്‍റെ പ്ര​ത്യാ​ശ​യും ആ​വേ​ശ​വും

"ലോ​ക​ത്തി​ൽ നി​ങ്ങ​ൾ​ക്കു ഞെ​രു​ക്ക​മു​ണ്ടാ​കും. എ​ങ്കി​ലും ധൈ​ര്യ​മാ​യി​രി​ക്കു​വി​ൻ; ഞാ​ൻ ലോ​ക​ത്തെ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു" (യോ​ഹ.16:33) അ​മ്പ​തു​ദി​വ​സ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും, ത​പ​ശ്ച​ര്യ​ക​ൾ​ക്കും​ശേ​ഷം ക്രൈ​സ്ത​വലോ​കം ഈ​ശോ​മി​ശി​ഹാ​യു​ടെ ഉ​യി​ർ​പ്പു​തി​രു​നാ​ൾ ഇ​ന്നാ​ച​രി​ക്കു​ക​യാ​ണ്.


"ഞാ​ൻ ലോ​ക​ത്തി​ന്‍റേ​ത​ല്ലാ​ത്ത​തുപോ​ലെ അ​വ​രും ലോ​ക​ത്തി​ന്‍റേ​ത​ല്ല’ (യോ​ഹ.17:14) എ​ന്ന് പ്ര​ബോ​ധി​പ്പി​ക്കു​ക​യും ലോ​ക​ത്തി​ന്‍റെ വ​ഴി​ക​ൾ​ക്കും ശൈ​ലി​ക​ൾ​ക്കും പ്ര​ബോ​ധ​ന​ങ്ങ​ൾ​ക്കും അ​ടി​മ​പ്പെ​ടാ​തെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും മാ​ർ​ഗ​ത്തി​ലൂ​ടെ ലോ​കര​ക്ഷ നേ​ടി​യെ​ടു​ക്കു​ക​യുംചെ​യ്ത ഈ​ശോ മി​ശി​ഹാ​യു​ടെ അ​ഭൗ​മി​ക​മാ​യ വി​ജ​യം ഉ​യി​ർ​പ്പു​തി​രു​നാ​ളി​ൽ നാം ​അ​നു​സ്മ​രി​ക്കു​ന്നു.

ഈ​ശോമി​ശി​ഹാ​യു​ടെ വ​ഴി എ​ളു​പ്പ​മ​ല്ല, അ​തു ഞെ​രു​ക്ക​ത്തി​ന്‍റെ​യും ശൂ​ന്യ​വ​ത്ക​ര​ണ​ത്തി​ന്‍റേ​തു​മാ​ണ്.

സ​ഹ​ന​വ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കാ​തെ, സ്വ​യം മ​റ​ന്ന് അ​പ​ര​നെ ഉ​ൾ​ക്കൊ​ള്ളാ​തെ, സ്നേ​ഹി​ക്കാ​തെ ദൈ​വ​ത്തി​ന്‍റെ​യും, സ​ഹോ​ദ​ര​ന്‍റെ​യും സ്വ​ന്ത​മാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു ലോ​ക​ത്തെ പ​ഠി​പ്പി​ച്ച ഗു​രു​വാ​ണ്, നാ​യ​ക​നാ​ണ് ഈ​ശോ മി​ശി​ഹാ.

ഈ ​വ​ർ​ഷം പ്ര​ത്യേ​കി​ച്ചും ഈ​ശോമി​ശി​ഹാ ജ​നി​ച്ചു​വ​ള​ർ​ന്ന് ശുശ്രൂ​ഷചെ​യ്ത് ത​ന്‍റെ ജീ​വീ​തദൗ​ത്യം നി​ർ​വ​ഹി​ച്ച് ക​ട​ന്നു​പോ​യ പ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പൗ​ര​സ്ത്യനാ​ടു​ക​ളി​ൽ ഞെ​രു​ക്ക​ത്തി​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലുമാണ് ഈസ്റ്റർ ആ​ഘോ​ഷി​ക്കു​ന്ന​ത്. ദൈ​വ​സ​ന്നി​ധി​യി​ൽ​വ​ന്ന് സു​ര​ക്ഷി​ത​രാ​യി പ്രാ​ർ​ഥി​ക്കാ​നും ബ​ലി​യ​ർ​പ്പി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ. റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ​യും ഇ​റാ​ൻ- ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ​യും ഭീ​തി​യി​ൽ ക​ഴി​യു​ന്ന എ​ല്ലാ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും ന​മു​ക്ക് ഓ​ർ​ക്കാം.

സ​മാ​ധാ​ന​രാ​ജാ​വാ​യ ഈ​ശോ​മി​ശി​ഹാ യു​ദ്ധ​ങ്ങ​ൾ​ക്ക് എ​ത്ര​യും​വേ​ഗം അ​റു​തി​വ​രു​ത്താ​നും ലോ​കം മു​ഴു​വ​നി​ലു​മു​ണ്ടാ​കേ​ണ്ട ശാ​ന്തി​യും സ​മാ​ധാ​ന​വും സ​ഹ​വ​ർ​ത്തി​ത്വ​വും സ​ഹി​ഷ്ണു​ത​യും നി​ല​നി​ർ​ത്താ​നും വേ​ണ്ടി ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം. എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ.

മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ

ക്രി​സ്തു ജീ​വ​ൻ ബ​ലി​യാ​യി ന​ൽ​കി​യ​ത് എ​ല്ലാ​വ​ർ​ക്കു​മാ​യി

ദുഃ​ഖ​വും സ​ന്തോ​ഷ​വും ഇ​ട​ക​ല​ർ​ന്ന ഈ ​ജീ​വി​ത​ത്തി​ൽ, ദുഃ​ഖ​ങ്ങ​ൾ​ക്ക് അ​വ​സാ​നം കു​റി​ക്കു​വാ​നും സ​മാ​ധാ​നം പുനഃ​സ്ഥാ​പി​ക്കു​വാ​നും ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​വ​നാ​ണ് യേ​ശു​ക്രി​സ്തു. ഈ ​സ​ന്തോ​ഷ​ത്തി​നുപി​ന്നി​ൽ ഒ​ത്തി​രി ദുഃ​ഖ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും വേ​ദ​ന​യു​ടെ​യും ഒ​റ്റി​ക്കൊ​ടു​ക്ക​ലി​ന്‍റെ​യും അ​നു​ഭ​വ​ങ്ങ​ളു​ണ്ട്.

എ​ല്ലാ​ത്തി​നും ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന്‍റെമേൽ വി​ജ​യം കൈ​വ​രി​ച്ചു​കൊ​ണ്ട് ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ യേ​ശു​ക്രി​സ്തു ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്, അ​ക്ര​മ​ത്തി​ലൂ​ടെ​യും ഹിം​സ​യി​ലൂ​ടെ​യു​മ​ല്ല, മ​റി​ച്ച് അ​ഹിം​സ​യി​ലൂ​ടെ​യും സ​മാ​ധാ​ന​ത്തി​ലൂ​ടെ​യു​മാ​ണ് യ​ഥാ​ർ​ഥജീ​വി​ത​വി​ജ​യം കൈ​വ​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന പാ​ഠ​മാ​ണ്. ഇ​ന്ന​ത്തെ ലോ​ക​ത്തി​ൽ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും വേ​ർ​തി​രി​വു​ക​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലും സു​ല​ഭ​മാ​ണ​ല്ലോ.

അ​ധി​കാ​ര​ത്തി​നാ​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ മാ​നു​ഷി​ക​ത​യും ജീ​വി​തമൂ​ല്യ​ങ്ങ​ളും ന​മ്മ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. ക്രി​സ്തു ത​ന്‍റെ ജീ​വ​ൻ ബ​ലി​യാ​യി ന​ൽ​കി​യ​ത് എ​ല്ലാ​വ​രു​ടെ​യും ജീ​വ​നു​വേ​ണ്ടി​യി​ട്ടാ​ണ്. എ​ന്നാ​ൽ അ​ധി​കാ​ര കേ​ന്ദ്രീ​കൃ​ത​മാ​യ ജീ​വി​ത​ച​ര്യ​യി​ലൂ​ടെ ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ ലോ​ക​ത്തി​ന്, യ​ഥാ​ർ​ഥ അ​ധി​കാ​ര​വും യ​ഥാ​ർ​ഥ വി​ജ​യ​വും എ​ന്താ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി കൊ​ടു​ക്കാനാ​ക​ണം.

ഈ ​കാ​ല​ത്ത്, പ​ശ്ചി​മ പൂ​ർ​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​വാ​നാ​യും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യും ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം. എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​റി​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും നേ​രു​ന്നു.
ഡോ. ​അ​ന്തോ​ണിസാ​മി
പീ​റ്റ​ർ അ​ബീ​ർ
സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത
മെ​ത്രാ​ൻ

Tags : nattu vishesham Happy Easter everyone

Recent News

Corehub Up