x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​​ലി​​ഭാ​​ര​​ത്താ​​ല്‍ വ​​ല​​ഞ്ഞ് ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍


Published: July 12, 2026 11:53 PM IST | Updated: July 12, 2026 11:53 PM IST

കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഹ​​രി​​ക​​ര്‍​മ​​സേ​​നാം​​ഗം.

കോ​​ട്ട​​യം: ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍ ജോ​​ലി​​ഭാ​​ര​​ത്താ​​ല്‍ വ​​ല​​യു​​ന്നു. രാ​​വി​​ലെ 10 മു​​ത​​ല്‍ അ​​ഞ്ചു​​വ​​രെ​​യാ​​ണ് ജോ​​ലി സ​​മ​​യ​​മെ​​ങ്കി​​ലും ദി​​വ​​സ​​വും പ​​ത്തു മ​​ണി​​ക്കൂ​​റി​​നു മു​​ക​​ളി​​ലാ​​ണ് പ​​ല​​രും ജോ​​ലി ചെ​​യ്യു​​ന്ന​​ത്. രാ​​വി​​ലെ വീ​​ട്ടി​​ല്‍ നി​​ന്നി​​റ​​ങ്ങി രാ​​ത്രി​​യി​​ല്‍ തി​​രി​​കെ എ​​ത്തു​​ന്ന അ​​വ​​സ്ഥ​​യാ​​ണ്. ജി​​ല്ല​​യി​​ലാ​​കെ 2,500ല​​ധി​​കം ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. വീ​​ടു​​ക​​ളി​​ല്‍​നി​​ന്നും ശേ​​ഖ​​രി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക്കു​​ക​​ള്‍ കൃ​​ത്യ​​മാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി​​ച്ച് അ​​ടു​​ക്കി ന​​ന​​യാ​​തെ വ​​യ്ക്ക​​ണം. ശ​​മ്പ​​ള​​വും മ​​റ്റു ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മി​​ല്ലേ​​യെ​​ന്ന് ചോ​​ദി​​ക്കു​​ന്ന​​വ​​ര്‍ നി​​ര​​വ​​ധി​​യാ​​ണ്.

എ​​ന്നാ​​ല്‍ നാ​​ളു​​ക​​ളാ​​യി യൂ​​സ​​ര്‍ ഫീ​​യാ​​യി വാ​​ങ്ങു​​ന്ന 50 രൂ​​പ​​യാ​​ണ് വ​​രു​​മാ​​നം. ക​​ട​​ക​​ളി​​ല്‍​നി​​ന്നു 100 രൂ​​പ​​യാ​​ണ് യൂ​​സ​​ര്‍ ഫീ​​യാ​​യി ഈ​​ടാ​​ക്കു​​ന്ന​​ത്. പ​​ല​​രും ബ​​സി​​ലും മ​​റ്റു​​മാ​​ണ് ജോ​​ലി​​ക്ക് എ​​ത്തു​​ന്ന​​തും മ​​ട​​ങ്ങി​​പ്പോ​​കു​​ന്ന​​തും. അ​​തി​​നും പ​​ണം ക​​ണ്ടെ​​ത്ത​​ണം. 15 ദി​​വ​​സം പ്ലാ​​സ്റ്റി​​ക് ശേ​​ഖ​​രി​​ക്കാ​​നു​​ള്ള സ​​മ​​യ​​മാ​​ണ്. പി​​ന്നീ​​ടു​​ള്ള 15 ദി​​വ​​സം ശേ​​ഖ​​രി​​ച്ച പ്ലാ​​സ്റ്റി​​ക്കു​​ക​​ള്‍ ത​​രം​​തി​​രി​​ക്ക​​ണം. പ​​ല​​ഹാ​​ര​​ങ്ങ​​ളു​​ടെ ക​​വ​​റു​​ക​​ള്‍, മ​​സാ​​ല​​ക​​ളു​​ടെ ക​​വ​​റു​​ക​​ള്‍, സാ​​ധാ​​ര​​ണ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ള്‍ എ​​ന്നി​​വ​​യൊ​​ക്കെ ത​​രം​​തി​​രി​​ക്ക​​ണം.

ഒ​​രു വാ​​ര്‍​ഡി​​ല്‍ 300 മു​​ത​​ല്‍ 600 വ​​രെ വീ​​ടു​​ക​​ളു​​ണ്ടാ​​കാം. അ​​തി​​ല്‍ ചി​​ല​​ത് പൂ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​താ​​കാം, താ​​മ​​സ​​ക്കാ​​രി​​ല്ലാ​​ത്ത​​താ​​കാം, പൊ​​ളി​​ഞ്ഞു പോ​​യ​​താ​​കാം. പ​​ക്ഷേ, ഇ​​തൊ​​ക്കെ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കി​​ല്‍ പെ​​ടു​​ന്ന​​താ​​ണ്. എ​​ല്ലാ മാ​​സ​​വും ന​​ട​​ത്തു​​ന്ന യോ​​ഗ​​ത്തി​​ല്‍ എ​​ന്തു​​കൊ​​ണ്ട് ഈ ​​വീ​​ടു​​ക​​ളി​​ല്‍ ക​​യ​​റി​​യി​​ല്ല എ​​ന്നു​​ള്ള ചോ​​ദ്യ​​മു​​ണ്ടാ​​കും. ഇ​​ത്ത​​രം വീ​​ടു​​ക​​ളെ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​ല​​ത​​വ​​ണ ഉ​​ന്ന​​യി​​ച്ചെ​​ങ്കി​​ലും ഇ​​തു​​വ​​രെ ന​​ട​​പ​​ടി​​യാ​​യി​​ട്ടി​​ല്ലെ​​ന്ന് ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍ പ​​റ​​യു​​ന്നു. ഒ​​രു ദി​​വ​​സം ജോ​​ലി​​ക്കു പോ​​കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ജോ​​ലി​​യി​​ല്‍​നി​​ന്ന് പി​​ന്മാ​​റാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​മെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്.
അ​​ല​​ര്‍​ജി​​യാ​​ലും മ​​റ്റു രോ​​ഗ​​ങ്ങ​​ളാ​​ലും ബു​​ദ്ധി​​മു​​ട്ടു​​ന്ന​​വ​​രു​​ണ്ട്. ഇ​​തി​​നി​​ട​​യി​​ല്‍ ഇ​​വ​​രെ നി​​രീ​​ക്ഷി​​ക്കാ​​നും നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍​കാ​​നും ഏ​​ജ​​ന്‍​സി​​ക​​ളെ ഏ​​ല്‍​പ്പി​​ച്ചു​​വെ​​ന്നും പ​​രാ​​തി​​ക​​ളു​​മു​​ണ്ട്. രാ​​വി​​ലെ ജോ​​ലി ആ​​രം​​ഭി​​ക്കു​​ന്ന വീ​​ട്ടി​​ല്‍ നി​​ന്നും സെ​​ല്‍​ഫി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഗ്രൂ​​പ്പി​​ലേ​​ക്ക് അ​​യ​​യ്ക്ക​​ണം. സ്മാ​​ർ​​ട്ട് ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ക്കാ​​ന​​റി​​യാ​​ത്ത​​വ​​രും സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ കൂ​​ട്ട​​ത്തി​​ലു​​ണ്ട്.

പ​​ല​​പ്പോ​​ഴും വീ​​ടു​​ക​​ളി​​ല്‍​നി​​ന്നും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നും ക​​ള​​ക്‌​​ഷ​​ന്‍ ഫീ​​സ് പി​​രി​​ക്കു​​ന്ന​​തി​​ലെ ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍, അ​​വ​​ഹേ​​ള​​നം തു​​ട​​ങ്ങി​​യ​​വ ഇ​​വ​​രെ തെ​​ല്ലൊ​​ന്നു​​മ​​ല്ല വി​​ഷ​​മി​​പ്പി​​ക്കു​​ന്ന​​ത്. ചി​​ല വീ​​ടു​​ക​​ളി​​ല്‍ ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ക്യു​​ആ​​ര്‍ കോ​​ഡ് ശ​​രി​​യാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നി​​ല്ല.​​ചി​​ല​​ര്‍ ക​​ള​​ക്‌​​ഷ​​ന്‍ ഫീ​​സ് ന​​ല്‍​കാ​​ന്‍ വി​​സ​​മ്മ​​തി​​ക്കു​​ന്നു. ചി​​ല​​രാ​​ക​​ട്ടെ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ശു​​ചി​​യാ​​യി ന​​ല്‍​കു​​ന്നി​​ല്ല. ഇ​​ത്ത​​രം പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഹ​​രി​​ത​​ക​​ര്‍​മ​​സേ​​നാം​​ഗ​​ങ്ങ​​ളെ വി​​ഷ​​മി​​പ്പി​​ക്കു​​ന്നു.

Tags : workload Nattuvishesham District News

Recent News

Corehub Up