ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം കാമ്പയിൻ
ചായ്യോത്ത്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം കാമ്പയിൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ടി. ശ്യാമള അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ വത്സരാജൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം കെ.ധന്യ, ഹരിത കർമസേന കൺസോർഷ്യം അംഗം ടി.ആർ. വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജലേഷ്, മുഖ്യാധ്യാപകൻ എം. സുനിൽ കുമാർ, ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ പി.വി. ഷീജ എന്നിവർ പ്രസംഗിച്ചു.
Tags : Haritha Vidyalayam NattuVishasham DistrictNews