x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴൂ​ർ പാ​ർ​ക്ക് പു​ന​ർ​നി​ർ​മാ​ണം ഘ​ട്ട​ങ്ങ​ളായി ടൂ​റി​സം വ​കു​പ്പ് തുക അ​നു​വ​ദി​ക്കും

വെബ് ഡെസ്ക്
Published: September 3, 2026 03:39 AM IST | Updated: September 3, 2026 03:39 AM IST

ത​ക​ർ​ന്നു കിടക്കുന്ന പി​റ​വ​ം പാ​ഴൂ​ർ ആ​റ്റു​തീ​രം പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു.

പി​റ​വം: പാ​ഴൂ​ർ ആ​റ്റു​തീ​രം പാ​ർ​ക്ക് ത​ക​ർ​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ല ഡെ​പ്യൂ​ട്ടി ക​ള​ക്ട​റ​ട​ക്ക​മു​ള്ള സം​ഘം പി​റ​വ​ത്ത് എ​ത്തി. ത​ക​ർ​ന്ന ഭാ​ഗം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും. പാ​ർ​ക്ക് പൂ​ർ​ണ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നും തുക അ​നു​വ​ദി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ​ഫ് സ്റ്റീ​ഫ​ൻ റോ​ബി പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ക​ഴി​ഞ്ഞ ദി​വ​സം ബ​സ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ടൂ​റി​സം - ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സം​യു​ക്ത സം​ഘ​മെ​ത്തി​യ​ത്.

നി​ല​വി​ൽ ത​ക​ർ​ന്ന 150 മീ​റ്റ​റോ​ളം ഭാ​ഗം ആ​ദ്യം പു​തു​ക്കി നി​ർ​മി​ക്കും. പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ർ​ണ​മാ​യി പു​ന​ർ​നി​ർ​മി​ക്കും.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ​ഫ് സ്റ്റീ​ഫ​ൻ റോ​ബി​ക്കൊ​പ്പം എ​റ​ണാ​കു​ളം മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​അ​ബ്ബാ​സ്, ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​ടെ​ക് ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​ർ ഹ​രു​ൺ ബാ​ബു, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ർ. ര​മ്യ, ലീ​ഡി​യ മാ​ഹി​ൻ, എ​സ്. ശ്രീ​ജ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യി​രു​ന്നു.

പി​റ​വം ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ അ​ന്ന​മ്മ ഡോ​മി, കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ​യ്സ​ൺ പു​ളി​ക്ക​ൽ, വ​ത്സ​ല വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും ഒ​പ്പമു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up