x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ, വെ​ള്ള​പ്പൊ​ക്കം: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 10:24 PM IST | Updated: August 1, 2026 10:24 PM IST

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​പ്പോ​ൾ.

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ 39 ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ക​ന​ത്ത മ​ഴ​യു​ടെ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 34 ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. വൈ​കി​ട്ടോ​ടെ ശേ​ഷി​ക്കു​ന്ന അ​ഞ്ച് ഷ​ട്ട​റു​ക​ൾ​കൂ​ടി തു​റ​ന്നു.

ആ​കെ 40 ഷ​ട്ട​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ഴാം ന​മ്പ​ർ ഷ​ട്ട​ർ ത​ക​രാ​റി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്‌ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ വേ​ലി​യേ​റ്റ​മാ​യ​തി​നാ​ൽ ക​ട​ലി​ലേ​ക്ക് നീ​രൊ​ഴു​ക്ക് കു​റ​വാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യ​ത്. ക​ട​ൽ ശ​ക്ത​മാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ വെ​ള്ളം കാ​ര്യ​മാ​യ രീ​തി​യി​ൽ ഒ​ഴു​കാ​ത്ത​ത് കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട് .

Tags : Nattuvishesham DistrictNews DeepikaNews Thottappally spillway

Recent News

Corehub Up