x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ​ത്തി​ന്‍റെ ഗോ​ൾ ല​ക്ഷ്യ​മി​ട്ട് ഹോ​ളി ട്രി​നി​റ്റി സ്കൂ​ൾ


Published: June 20, 2026 09:39 PM IST | Updated: June 20, 2026 09:39 PM IST

ഹ​രി​പ്പാ​ട്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​തൃ​കാ​പ​ര​മാ​യ ദൗ​ത്യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് കാ​ർ​ത്തി​ക​പ്പ​ള്ളി ഹോ​ളി ട്രി​നി​റ്റി സ്കൂ​ളി​ലെ കൊ​ച്ചു​കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും. സ്കൂ​ളി​ലെ ട്രി​നി​റ്റി സോ​ഷ്യ​ൽ സ​ർ​വീ​സ് യൂ​ണി​റ്റും സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി സ്കൂ​ൾ മു​റ്റ​ത്ത് ഫി​ഫ ലോ​ക​ക​പ്പ് 2026 പ്ര​വ​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ല​യ​ത്തി​ലെ ത​ന്നെ അ​ർ​ഹ​നാ​യ ഒ​രു സ​ഹ​പാ​ഠി​ക്ക് സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കാ​നാ​ണ് ഈ ​വേ​റി​ട്ട കാ​മ്പ​യി​ൻ.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളോ​ടെ തു​ട​ക്കം കു​റി​ച്ച പ്രോ​ഗ്രാ​മി​ൽ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ റാ​ലി​യും ആ​വേ​ശം വി​ത​റി​യ തു​ഫാ​ൻ ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​വും അ​ര​ങ്ങേ​റി. പ്രി​യ​പ്പെ​ട്ട ടീ​മു​ക​ളു​ടെ ജ​ഴ്സി അ​ണി​ഞ്ഞ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ന്ന​ട​ങ്കം എ​ത്തി​യ​തോ​ടെ കാ​മ്പ​സ് അ​ക്ഷ​രാ​ർ​ഥത്തി​ൽ ഒ​രു ഫു​ട്ബോ​ൾ മൈ​താ​ന​മാ​യി മാ​റി. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​വ​ച​ന കൗ​തു​ക​ത്തി​നൊ​പ്പം സ​ഹ​ജീ​വി സ്നേ​ഹ​വും കാ​രു​ണ്യ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന വി​ദ്യാ​ല​യ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ്ര​വ​ച​ന മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ എ​ന്നീ പ്രി​യ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച് മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച പ്ര​വ​ച​ന ബോ​ക്സു​ക​ളാ​ണ് കാ​മ്പ​സി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദി​വ​സേ​ന ന​ട​ക്കു​ന്ന മൂ​ന്ന് ക​ളി​ക​ളു​ടെ ഫ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വ​ചി​ക്കാം. ഒ​രു പ്ര​വ​ച​ന​ത്തി​ന് ഒ​രു രൂ​പ വീ​ത​മാ​ണ് സ്കൂ​ൾ മു​റ്റ​ത്ത് പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള മ​ണി ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കേ​ണ്ട​ത്. ഇ​തോ​ടൊ​പ്പം ലോ​ക​ക​പ്പ് കി​രീ​ടം ഏ​ത് രാ​ജ്യം സ്വ​ന്ത​മാ​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നു​ള്ള ലോ​ക​ക​പ്പ് ട്രോ​ഫി​യു​ടെ ചി​ത്ര​മു​ള്ള ബ​മ്പ​ർ ബോ​ക്സ് മ​ത്സ​ര​വു​മു​ണ്ട്.

ഈ ​ബ​മ്പ​ർ പ്ര​വ​ച​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നും കേ​വ​ലം ഒ​രു രൂ​പ മാ​ത്ര​മാ​ണ് നി​ര​ക്ക്. ദി​വ​സേ​ന​യു​ള്ള മൂ​ന്ന് പ്ര​വ​ച​ന​ങ്ങ​ളും ബ​മ്പ​ർ പ്ര​വ​ച​ന​വും ഉ​ൾ​പ്പെ​ടെ വെ​റും നാ​ല് രൂ​പ ഉ​ണ്ടെ​ങ്കി​ൽ ഏ​തൊ​രു കു​ട്ടി​ക്കും ഈ ​ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കും.

Tags : Holy Trinity School Nattuvishesham Distric News

Recent News

Corehub Up