ചാവക്കാട്: അയൽവാസികൾ തമ്മിൽ വാക്കുതർക്കം; വൃദ്ധയ്ക്കു പരിക്ക്. സുനാമി ഉന്നതിയിൽ ഒറ്റയ്ക്കു താമസിക്കുന്ന ആനാംകടവിൽ കുഞ്ഞിമോൾക്കാണു (78) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽ വാസികൾ തമ്മിൽ ഉണ്ടായ തർക്കം പിന്നീട് ബന്ധുക്കൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കുറേപ്പേർ ചേർന്ന് വീട് കയറിആക്രമിക്കുകയായിരുന്നു.