x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷ​ക​ൾ​ക്കു വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു


Published: July 1, 2026 03:23 AM IST | Updated: July 1, 2026 03:23 AM IST

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ബ് ഡി​പ്പോ വേ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് വീ​ണ്ടും ചി​റ​കു മു​ള​യ്ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ത്ത​ന്നാ​ൽ സ​ബ് ഡി​പ്പോ അ​നു​വ​ദി​ക്കാ​മെ​ന്ന വ​കു​പ്പു​മ​ന്ത്രി​യു​ടെ ഉ​റ​പ്പാ​ണ് പ്ര​തീ​ക്ഷ​യ്ക്കു​വ​ക ന​ൽ​കു​ന്ന​ത്. സ​ബ് ഡി​പ്പോ അ​നു​വ​ദി​ക്ക​ണ​മെ​ന്നു പി. ​മ​മ്മി​കു​ട്ടി എം​എ​ൽ​എ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഷൊ​ർ​ണൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡി​പ്പോ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ത്ത​രു​ന്ന പ​ക്ഷം ഡി​പ്പോ​ക്ക് അ​നു​മ​തി ന​ൽ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ര​ണ്ട​ര​ഏ​ക്ക​ർ സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​ത്ത​രു​ന്ന പ​ക്ഷം ഷൊ​ർ​ണൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ബ് ഡി​പ്പോ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും എ​ന്നാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഗു​രു​വാ​യൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ അ​ട​ക്ക​മു​ള്ള ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ മെ​ക്കാ​നി​ക്കു​ക​ൾ വ​രു​ന്ന​ത്. ദൂ​ര​ക്കൂ​ടു​ത​ൽ നി​മി​ത്തം യ​ഥാ​സ​മ​യം സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ദി​വ​സം മു​ഴു​വ​ൻ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഷൊ​ർ​ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ബ് ഡി​പ്പോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കു​ള​പ്പു​ള്ളി​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ച​പ്പോ​ഴും ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.

Tags : Nattuvishesham Districte News

Recent News

Corehub Up