ഹൃദ്യം ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ്
ആലക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് പരിചരണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റി ആരംഭിച്ച ഹൃദ്യം ആംബുലന്‍സ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിര്‍വഹിച്ചു. അരുണ്‍ കെ. ജോയി അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ, പി.പി. അനിഷ, കെ.പി. ഹേമന്ദ്, എം.എസ്. സുമേഷ്, ഋഷികേശ് ബാബു എന്നിവർ പ്രസംഗിച്ചു.