x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ൻ​മ​രം വീ​ണു: അ​മ്മ​യും മ​ക​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 1, 2026 10:23 PM IST | Updated: August 1, 2026 10:23 PM IST

വീ​ടി​നു മുകളിൽ ആ​ഞ്ഞി​ലി​മ​രം ​വീ​ണ നി​ല​യി​ൽ.

ഹ​രി​പ്പാ​ട്: കു​മാ​ര​പു​ര​ത്ത് വീ​ശി​യി​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം വീ​ടി​നു മു​ക​ളി​ലേ​ക്ക് പി​ഴു​തു​വീ​ണു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ​യും മ​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
കു​മാ​ര​പു​രം ഏ​ഴാം വാ​ർ​ഡി​ൽ അ​മ്പി​യി​ൽ കി​ഴ​ക്ക​തി​ൽ മ​ണി​ക​ണ്ഠ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന വ​ലി​യ ആ​ഞ്ഞി​ലി​മ​രം പി​ഴു​തു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ മേ​ൽ​ക്കൂ​ര​യി​ലെ റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ ത​ക​രു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

മ​രം വീ​ഴു​ന്ന വ​ൻ ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​മ്മ​യും മ​ക​ളും ഉ​ട​ൻ​ത​ന്നെ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ സ​മീ​പ​ത്തെ വൈ​ദ്യു​ത ക​മ്പി​ക​ളി​ലേ​ക്കും മ​രം പ​തി​ച്ച് ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണു. വി​വ​ര​മ​റി​ഞ്ഞ് റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

 

 

Tags : Nattuvishesham DistrictNews DeepikaNews Huge tree falls on house

Recent News

Corehub Up